Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightപെരുവഴിക്കടവിൽ...

പെരുവഴിക്കടവിൽ വാഴത്തോട്ടം വെട്ടിനശിപ്പിച്ചു

text_fields
bookmark_border
Destroy Banana Plantation In Kunnamangalam
cancel
camera_alt

വി​നോ​ദ് ക​ള​ത്തി​ങ്ങ​ലി​ന്റെ വെ​ട്ടി​ന​ശി​പ്പി​ക്ക​പ്പെ​ട്ട വാ​ഴ​ത്തോ​ട്ടം

പെ​രു​വ​യ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സു​ബി​ത തോ​ട്ട​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു

കു​ന്ദ​മം​ഗ​ലം: പെ​രു​വ​ഴി​ക്ക​ട​വ് ചെ​റു​കു​ള​ത്തൂ​രി​ന് സ​മീ​പം എ​സ് വ​ള​വി​ൽ ഉ​ണ്ടോ​ടി​പ്പാ​ട​ത്ത് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ വാ​ഴ​ത്തോ​ട്ടം വെ​ട്ടി ന​ശി​പ്പി​ച്ചു. വി​നോ​ദ് ക​ള​ത്തി​ങ്ങ​ലി​ന്റെ മൂ​ന്നു​മാ​സം പ്രാ​യ​മാ​യ 380ഓ​ളം വാ​ഴ​ത്തൈ​ക​ളാ​ണ് പൂ​ർ​ണ​മാ​യി വെ​ട്ടി ന​ശി​പ്പി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ​ത​ന്നെ 10 സെ​ന്റി​ൽ ഉ​ണ്ടാ​യി​രു​ന്ന നെ​ല്ലും പി​ഴു​തെ​റി​ഞ്ഞി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വി​നോ​ദ് സം​ഭ​വം കാ​ണു​ന്ന​ത്. 1,60,000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി വി​നോ​ദ് പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത് കൃ​ഷി​യി​ട​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​വി​ടെ​യൊ​ന്നും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ല. പ​ര​മ്പ​രാ​ഗ​ത​മാ​യി കൃ​ഷി​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്റെ തോ​ട്ടം ന​ശി​പ്പി​ക്ക​പ്പെ​ട്ട​തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

പെ​രു​വ​യ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സു​ബി​ത തോ​ട്ട​ഞ്ചേ​രി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ അ​നീ​ഷ് പാ​ലാ​ട്ട്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജേ​ഷ് എ​ന്നി​വ​രും കു​ന്ദ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ യു.​സി. പ്രീ​തി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശി​വാ​ന​ന്ദ​ൻ, സു​രേ​ഷ് ബാ​ബു എ​ന്നി​വ​രും കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കു​ന്ദ​മം​ഗ​ലം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DestroyAgricultural Newsbanana plantation
News Summary - The banana plantation was destroyed at the highway
Next Story