Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്നിശല്യം; രാസലായനി തളിച്ച കൃഷിയിടം ശുചീകരിക്കും

text_fields
bookmark_border
ഡെപ്യൂട്ടി സ്പീക്കറും ആർ.ഡി.ഒയും സ്ഥലം സന്ദർശിച്ചു
പന്നിശല്യം; രാസലായനി തളിച്ച കൃഷിയിടം ശുചീകരിക്കും
cancel
camera_alt

പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​ൻ രാ​സ​ലാ​യ​നി ത​ളി​ച്ച കൃ​ഷി​യി​ടം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​റും ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

അടൂർ: പെരിങ്ങനാട് തെന്നാപറമ്പിൽ കാട്ടുപന്നി ശല്യത്തിനെതിരെ കൃഷിയിടത്തിൽ രാസലായനി തളിച്ച സംഭവസ്ഥലം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു. വീടുകളിൽ കഴിയാൻ പറ്റാത്ത സാഹചര്യത്തിൽ അഞ്ച് കുടുംബങ്ങളെ പഴകുളത്തേക്ക് മാറ്റിയിരുന്നു.

ഒമ്പത് കുട്ടികൾ അടക്കം 23പേരാണ് ഇവിടെ കഴിയുന്നത്. അഗ്നിരക്ഷസേനയെ ഉപയോഗിച്ച് കൃഷിസ്ഥലത്ത് കൂടിയ അളവിൽ വെള്ളം ചീറ്റിച്ച് സമ്പൂർണമായി ശുചീകരിക്കുന്നതിനും കിണർ വൃത്തിയാക്കുന്നതിനും ഡെപ്യൂട്ടി സ്പീക്കർ നിർദേശം നൽകി.

ചികിത്സയിൽ കഴിയുന്നവർക്ക് വിദഗ്ധ ചികിത്സ നൽകും.സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന് ഡെപ്യൂട്ടി സ്പീക്കർ നിർദേശം നൽകി. പഴകുളം സോഷ്യൽ സർവിസ് സൊസൈറ്റി കെട്ടിടത്തിലാണ് കുടുംബങ്ങൾ താമസിക്കുന്നത്. കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയതായും ചിറ്റയം പറഞ്ഞു. അടൂർ ആർ.ഡി.ഒ തുളസീധരൻപിള്ള, പഞ്ചായത്ത് സെക്രട്ടറി സജീഷ്, പള്ളിക്കൽ എഫ്.എച്ച്.സി എച്ച്.ഐ. ഷിബു, കൃഷി ഓഫിസർ റോണി വർഗിസ്, വില്ലേജ് ഓഫിസർ ദീപു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആർ. മനു, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി. സന്തോഷ് തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Swine; The field will be cleaned by spraying chemical solution
Next Story