Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightമ​ധു​ര​മൂ​റും...

മ​ധു​ര​മൂ​റും കു​രു​വി​ല്ലാ​ത്ത പേ​ര​ക്ക

text_fields
bookmark_border
Seedless Guva
cancel
camera_alt

കു​രു​വി​ല്ലാ​ത്ത പേ​ര​ക്ക

പേ​ര് പോ​ലെ ത​ന്നെ ഈ ​പേ​ര​ക്ക​യി​ൽ അ​രി​ക​ൾ ഇ​ല്ല. ന​ല്ല വ​ലി​പ്പ​വും സ്വാ​ദും ഉ​ള്ള പേ​ര​ക്ക​യാ​ണി​ത്. ഇ​തൊ​രു പി​സീ​ഡി​യം ഗൗ​ജ​വ വെ​റൈ​റ്റി​യി​ൽ പെ​ട്ട​താ​ണ്. മ​ലേ​ഷ്യ​യി​ലും സൗ​ത്ത് പ​സി​ഫി​ക് ഭാ​ഗ​ങ്ങ​ളി​ലും സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്നു. ഇ​ത് സാ​ധാ​ര​ണ​യാ​യി ര​ണ്ടു ത​ര​ത്തി​ൽ ക​ണ്ട് വ​രു​ന്നു. വെ​ള്ള​യും പി​ങ്കും. അ​ഞ്ചു മു​ത​ൽ 10 സെ​ന്‍റീ​മീ​റ്റ​ർ നീ​ളം വ​രെ നീ​ളം വെ​ക്കു​ന്ന മ​ര​മാ​ണി​ത്. ന​മു​ക്ക് മു​റ്റ​ത്തും ഡ്ര​മ്മു​ക​ളി​ലും ഇ​ത്​

ന​ട്ട് വ​ള​ർ​ത്താം. ഇ​തി​നെ റെ​ഡ് ഡ​യ​മ​ണ്ട്​ സീ​ഡ്​​ല​സ്​ പേ​ര എ​ന്നും അ​റി​യ​പ്പെ​ടും. ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ട് കാ​യി​ക്കു​ന്ന​താ​ണ്. ന​ല്ല​ത് പോ​ലെ സൂ​ര്യ​പ്ര​കാ​ശം വേ​ണം പേ​ര കാ​യ്ക്കാ​ൻ. അ​തു​കൊ​ണ്ട് ത​ന്നെ തൈ​ക​ൾ വെ​ക്കു​മ്പോ​ൾ സൂ​ര്യ​പ്ര​കാ​ശം കി​ട്ടു​ന്ന സ്ഥ​ലം നോ​ക്കി വെ​ക്കു​ക. ഇ​തി​ന്‍റെ തൈ​ക​ൾ ല​യ​റി​ങ്​ ചെ​യ്താ​ണ്​ എ​ടു​ക്കു​ന്ന​ത്.

ഡ്ര​മ്മി​ൽ വെ​ക്കു​മ്പോ​ൾ വെ​ള്ളം ന​ന്നാ​യി വാ​ർ​ന്നു പോ​കാ​ൻ സൗ​ക​ര്യ​മു​ള്ള ഡ്രം ​നോ​ക്കി തി​ര​ഞ്ഞെ​ടു​ക്കു​ക. അ​ടി​വ​ള​മാ​യി കു​മ്മാ​യം, ചാ​ണ​ക​പ്പൊ​ടി, എ​ല്ലു​പൊ​ടി, വേ​പ്പി​ൻ പി​ണ്ണാ​ക്ക് എ​ന്നി​വ യോ​ജി​പ്പി​ച്ച് മ​ണ്ണു​മാ​യി ചേ​ർ​ക്കാം. പെ​ര​ക്ക നൈ​ട്ര​ജ​ൻ, ഫോ​സ്ഫ​റി​ക്​ ആ​സി​ഡ്, പൊ​ട്ടാ​ഷ്​ എ​ന്നി​വ ആ​വ​ശ്യ​മാ​ണ്. ന​ട്ട​തി​ന് ശേ​ഷം ആ​റു​മാ​സം കൂ​ടു​മ്പോ​ൾ അ​ത്യാ​വ​ശ്യം വ​ള​ങ്ങ​ൾ ന​ൽ​കി​ത്തു​ട​ങ്ങാം. എ​ന്നും വെ​ള്ള​വും കൊ​ടു​ക്ക​ണം. ഡ്ര​മ്മി​ലാ​ണ്​ വ​ള​ർ​ത്തു​ന്ന​തെ​ങ്കി​ൽ എ​ന്നും വെ​ള്ളം ഒ​ഴി​ച്ചു കൊ​ടു​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ഡ്ര​മ്മി​ൽ ഇ​ല​ക​ൾ ന​ന്നാ​യി അ​തി​ന്‍റെ ചു​വ​ട്ടി​ൽ ഇ​ട്ടാ​ൽ ഒ​ന്നി​ട​വി​ട്ട വെ​ള്ളം കൊ​ടു​ത്താ​ലും മ​തി. ബാ​ൽ​ക്ക​ണി​യി​ലാ​ണേ​ലും ന​ട്ട് വ​ള​ർ​ത്താ​വു​ന്ന​താ​ണ്​ ഏ​തൊ​രു ഫ്രൂ​ട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SweetUAESeedlessGuva
News Summary - Sweet and seedless Guva
Next Story