Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേനലല്ലേ, നന വേണം

text_fields
bookmark_border
വേനലല്ലേ, നന വേണം
cancel
camera_alt

പ്ലാസ്റ്റിക്ക് കുപ്പി ഉപയോഗിച്ചുള്ള തിരിനന രീതി

വേനൽക്കാലത്ത് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം നനയാണ്. വിളകൾക്ക് ആവശ്യമായ വെള്ളം കിട്ടിയില്ലെങ്കിൽ കരിഞ്ഞുണങ്ങിപ്പോകും. ചൂടും വരണ്ട കാലാവസ്ഥയുംമൂലം എത്ര വെള്ളമൊഴിച്ചാലും മണ്ണിന്റെ ഈർപ്പം അതിവേഗം നഷ്ടപ്പെടും. അതിനാൽ ലഭ്യമായ ജലം പാഴാക്കാതെ ഫലപ്രദമായി ഉപയോഗിക്കുകയെന്നതാണ് വേനൽക്കാലത്ത് ചെയ്യാവുന്ന പ്രധാന കാര്യം. ഒരു ചെടിക്ക് എത്ര വെള്ളം ആവശ്യമായി വരും എന്ന് അറിഞ്ഞുവേണം നനക്കാനും.

വെള്ളം സമൃദ്ധമായുള്ളപ്പോൾ ഉപരിതല ജലസേചനമാണ് പല കൃഷിയിടങ്ങളിലും ഉപയോഗിച്ചുപോരുന്നത്. തടങ്ങൾ, പൈപ്പ്, ചാലുകൾ തുടങ്ങിയവ വഴി വലിയ തോതിൽ കൃഷിക്കാവശ്യമായ വെള്ളം എത്തിക്കുന്നതാണ് ഈ രീതി. എന്നാൽ, വേനൽക്കാലത്ത് ജലദൗർലഭ്യംമൂലം ഈ രീതി സ്വീകാര്യമാവില്ല. മാ​ത്രമല്ല, വൻതോതിൽ ജലം പാഴാകുകയും​ ചെയ്യും. അതുകൊണ്ടുതന്നെ കൃഷിയിടങ്ങളിൽ പരീക്ഷിക്കാവുന്ന ചില മാർഗങ്ങളാണ് തിരിനന, കണിക ജലസേചനം അഥവാ തുള്ളിനന തുടങ്ങിയവ.

തിരിനന

ഗ്രോബാഗിലോ ചട്ടിയിലോ കൃഷിചെയ്യുന്നവർക്ക് പ്രയോജനപ്പെടുത്താവുന്ന ജലസേചന സംവിധാനമാണ് തിരിനന. ഗ്രോബാഗിലെ ​ചെടിക്ക് എപ്പോഴും നനവ് ലഭ്യമാകുന്നതാണ് ഈ തിരിനന അഥവാ വിക് ഇറിഗേഷൻ. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിയോ പൈപ്പോ ഇതിനായി ഉപയോഗിക്കാം. കുപ്പി കിടത്തിയിട്ടശേഷം ഇരുവശങ്ങളിലുമായി ദ്വാരം ഇടണം. ഒരു വശം കുപ്പിയിൽ വെള്ളം നിറക്കുന്നതിനും മറ്റൊരു വശത്ത് തിരി വഴി ഗ്രോബാഗിലേക്ക് വെള്ളം എത്തിക്കുന്നതിനും ഉപയോഗപ്പെടുത്താം. കുപ്പിയുടെ മുകളിലാണ് ​ഗ്രോബാഗ് വെക്കുക. ശേഷം കുപ്പിയിൽ തിരിവെച്ച് ഗ്രോബാഗിന്റെ മധ്യഭാഗത്ത് തീർക്കുന്ന ദ്വാരത്തിലൂടെ തിരിയുടെ മറ്റേയറ്റം ചെടിയുടെ ചുവട്ടിൽ എത്തുന്നരീതിയിൽ വെക്കണം. കുപ്പിയിൽ വെള്ളം നിറച്ചുകൊടുക്കുമ്പോൾ തിരിവഴി ചെടി ആവശ്യമായ വെള്ളം വലിച്ചെടുക്കും. ആഴ്ചയിൽ ഒ​ന്നോ ​ര​ണ്ടോ തവണ കുപ്പിയിൽ വെള്ളമൊഴിച്ചുകൊടുത്താൽ മതി.

തുള്ളി നന

വിളകൾക്ക് ആവശ്യത്തിന് ജലം ലഭിക്കുന്നതിനായി തുള്ളികളായോ ധാരയായോ വെള്ളം നൽകുന്ന സംവിധാനമാണിത്. എമിറ്റേഴ്സ് അഥവാ ഡ്രിപ്പറുകൾ വഴിയാണ് ജലം ചെടികളുടെ വേരിന് സമീപം എത്തിക്കുക. ഈ സംവിധാനത്തിൽ ചെടികൾക്ക് ഏതുസമയവും വെള്ളം ലഭിക്കും. തടങ്ങളിൽ ഈർപ്പ സംവിധാനം ഉണ്ടാകുകയും ചെയ്യും. ​ഏതു കൃഷിരീതിക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Summer-Season-Watering
Next Story