എള്ള് കൃഷിയിൽ നൂറുമേനി വിളയിച്ച് കൃഷി വകുപ്പ് ജീവനക്കാരൻ രാജേഷ്
text_fieldsപൂക്കോട്ടുംപാടം: അന്യംനിന്നുപോകുന്ന എള്ള് കൃഷിയിൽ നൂറുമേനി വിളയിച്ച് കൃഷി വകുപ്പ് ജീവനക്കാരൻ. അമരമ്പലം മാമ്പോയിൽ സ്വദേശി പാണംപൊയിൽ രാജേഷ് കുമാറാണ് എള്ള് കൃഷിയിൽ നൂറുമേനി വിളയിച്ചത്.
മുണ്ടേരി വിത്ത് കൃഷി കേന്ദ്രത്തിൽ ജീവനക്കാരനായ രാജേഷ് ഫാമിൽ നിന്നും ലഭിച്ച വിത്താണ് വിളയിച്ചെടുത്തത്. 80 സെന്റ് സ്ഥലത്താണ് കൃഷി. റബർ കൃഷിയിൽ ഇടവിളയായിയാണ് കര എള്ള് കൃഷി ചെയ്യുന്നത്. ആവശ്യമായ തൊഴി ലാളികളെ ലഭ്യമാകാത്തതിനാലാണ് വിളവെടുപ്പ് നീളുന്നത്. എള്ള് വിളവെടുപ്പിന് ശേഷം ആവശ്യം ഉള്ളവർക്ക് നൽകാനാണ് രാജേഷ് കുമാർ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

