Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മേലൂർ വയൽ കൃഷിയോഗ്യമാക്കി വിദ്യാർഥികൾ
text_fieldsbookmark_border
തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം വളന്റിയർമാർ മേലൂർ വയൽ കൃഷി യോഗ്യമാക്കാനിറങ്ങിയപ്പോൾ
തലശ്ശേരി: ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം വളന്റിയർമാരുടെ നേതൃത്വത്തിൽ മേലൂർ വയൽ കൃഷി യോഗ്യമാക്കി. ചീര, മുള്ളങ്കി എന്നിവ കൃഷിചെയ്യാൻ പദ്ധതിയിട്ടു. മണ്ണിനെ അറിയാനും കാർഷികവൃത്തിയെക്കുറിച്ച് മനസ്സിലാക്കാനും മുതിർന്ന കർഷകനുമായി സംവദിക്കാനും എം.എസ്.എസ് വളന്റിയർമാർക്ക് അവസരമുണ്ടായി. ക്ലസ്റ്റർ കൺവിനർ പി.പി. രശ്മി, പ്രോഗ്രാം ഓഫിസർ റീജ പി. റഷീദ് അധ്യാപകരായ രാജീവൻ, ജിതേഷ് മുകുന്ദ്, സുസ്മിത, രൂപേഷ് എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

