Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയൽക്കാറ്റോരത്ത് വിതയുത്സവം; അന്യമാകില്ല അന്നം പദ്ധതി

text_fields
bookmark_border
വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി ചെ​യ്യാ​ത്ത മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ല​ത്ത് പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലാ​ണ് കൃ​ഷി
വയൽക്കാറ്റോരത്ത് വിതയുത്സവം; അന്യമാകില്ല അന്നം പദ്ധതി
cancel

തൃ​ക്ക​രി​പ്പൂ​ർ: വ​യ​ൽ​ക്കാ​റ്റ് നെ​ൽ​ക​തി​ർ​ക്കൂ​ട്ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​ൽ​ക്കാ​റ്റ് പ​രി​സ​ര​ത്തു​ള്ള കൊ​യോ​ങ്ക​ര പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി​യി​റ​ക്കി. തൃ​ക്ക​രി​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ അ​ന്യ​മാ​കി​ല്ല അ​ന്നം എ​ന്ന പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ പാ​ട​ത്ത് വി​ത്തി​ട്ട​ത്.

വി​ര​മി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ടി. ​ത​മ്പാ​ൻ, മു​തി​ർ​ന്ന ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് എ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, യു​വ​ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് എം.​വി. അ​നി​ൽ കു​മാ​ർ, ക​ർ​ഷ​ക​നും പാ​ച​ക വി​ദ​ഗ്ധ​നു​മാ​യ അം​ബി സു​കേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി ചെ​യ്യാ​ത്ത കൊ​യോ​ങ്ക​ര പാ​ട​ശേ​ഖ​ര​ത്തി​ലെ മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ന്റെ അ​ന്യ​മാ​കി​ല്ല അ​ന്നം പ​ദ്ധ​തി പ്ര​കാ​രം കാ​സ​ർ​കോ​ട​ൻ നെ​ൽ​വി​ത്താ​ണ് നാ​ലു​പേ​ർ ചേ​ർ​ന്ന് കൃ​ഷി ചെ​യ്യു​ന്ന​ത്. തൃ​ക്ക​രി​പ്പൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ലെ കു​ട്ടി പൊ​ലീ​സ് കാ​ഡ​റ്റു​ക​ൾ, ഗ​വ.​എ​ൽ.​പി സ്കൂ​ൾ മൈ​ത്താ​ണി, കൊ​യോ​ങ്ക​ര എ.​യു.​പി സ്കൂ​ൾ, മൈ​മ ഇം​ഗ്ലീ​ഷ് സ്‌​കൂ​ൾ പ​ട​ന്ന എ​ന്നീ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും പ​ര​മ്പ​രാ​ഗ​ത കൃ​ഷി രീ​തി പ​ഠി​ക്കു​ന്ന​തി​നാ​യി വ​ള​രെ നേ​ര​ത്തെ വ​യ​ൽ​ക്കാ​റ്റി​ലെ​ത്തി​യി​രു​ന്നു.

വി​ത​യു​ൽ​സ​വ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മ​നു നി​ർ​വ​ഹി​ച്ചു. തൃ​ക്ക​രി​പ്പൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സാ​ജി​ത സ​ഫ​റു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ലി​ക്കോ​ട് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ മു​ൻ അ​സോ​സി​യേ​റ്റ​ഡ് ഡ​യ​റ​ക്ട​റും കൈ​പ്പാ​ട് കൃ​ഷി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന കൃ​ഷി ശാ​സ്‌​ത്ര​ജ്ഞ ഡോ.​ടി.​വ​ന​ജ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​സ​ന​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ എം. ​രാ​മ​ച​ന്ദ്ര​ൻ, കെ. ​പ​ത്മ​നാ​ഭ​ൻ, കൃ​ഷി ഓ​ഫി​സ​ർ വി. ​ശി​വ​കു​മാ​ർ, ഇ​യ്യ​ക്കാ​ട് പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി കെ.​വി. പ​ത്മ​നാ​ഭ​ൻ, കൊ​യോ​ങ്ക​ര പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ൻ​റ് ടി. ​അ​ജി​ത, പാ​ര​മ്പ​ര്യ ഔ​ഷ​ധ​തോ​ട്ട പ​രി​പാ​ല​ക​ൻ കെ.​വി. കൃ​ഷ്ണ​പ്ര​സാ​ദ്, രാ​ജേ​ഷ് വി​ത്ത​ൻ ന​വോ​ദ​യ, സു​മേ​ഷ് പാ​വൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യി ക​ന്നു​പൂ​ട്ട​ൽ ചെ​യ്യു​ന്ന ര​വി ചേ​ന്ത​ട്ട​യെ ആ​ദ​രി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sowing festival in the fields
Next Story