മൂന്നര ഏക്കറില്‍ സമ്മിശ്രകൃഷി വിജയവുമായി ഷാജിഖാന്‍
text_fieldsഷാജിഖാന്‍ കൃഷിയിടത്തില്‍
അന്‍വര്‍ എം. സാദത്ത്
പുരയിടത്തില്‍ റാഗി കൃഷിയിറക്കി നൂറു മേനി കൊയ്ത ഷാജിഖാന് ഇക്കുറി വാഴകൃഷിയിലാണ് ശ്രദ്ധ. പരീക്ഷണാടിസ്ഥാനത്തിലാണ് റാഗി (കൂരക്) കൃഷി ചെയ്തത്. 50 കിലോഗ്രാം റാഗിയാണ് ലഭിച്ചത്്. ഏനാത്ത് പോളച്ചിറ പുത്തന്‍വീട്ടില്‍ ഷാജിഖാനാണ് ഇളംഗമംലത്തെ സഹോദരന്റെ ഭൂമിയിൽ കൃഷി ചെയ്യുന്നത്.
ജൂണ്‍ ആദ്യമാണ് റാഗികൃഷി ചെയ്തത്. റാഗിയുടെ വിത്ത് കായംകുളത്ത് നിന്നു വാങ്ങി പാകി കിളിപ്പിച്ച് പറിച്ച് നടുകയാണ് ചെയ്തത്. 75 ദിവസമായപ്പോള്‍ ചെടികള്‍ പൂത്തു. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ആദ്യ വിളവെടുപ്പ് നടത്തി. മൂന്നേക്കര്‍ സ്ഥലത്തെ ഹരിതസമൃദ്ധിയിലാക്കിയിരിക്കുകയാണ് ഷാജിഖാന്‍.
ഏത്തവാഴ 2100 മൂട്, ചെങ്കദളി, പൂവന്‍, മലവാഴ തുടങ്ങിയവ 400 മൂട്, കപ്പ 350 മൂട്, വഴുതന, ഉണ്ടമുളക്, പച്ചമുളക്, വള്ളിപയര്‍, അമര പയര്‍, വെണ്ട, റെഡ് ലേഡി പപ്പായ എന്നിവയാണ് കൃഷിയിടത്തിലുള്ളത്. സമീപത്തെ വയലില്‍ എള്ളും കുറ്റിപയറും ചീരയും വിളവെടുത്തു. ഇവിടെയും വാഴ കൃഷിയാണുള്ളത്. കളമല കരിപ്പാല ഏലായില്‍ നെല്‍കൃഷിയിലും ഷാജിഖാന്‍ വിജയം കണ്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.