Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഞാർ ക്ഷാമം; കർഷകർ...

ഞാർ ക്ഷാമം; കർഷകർ നെട്ടോട്ടത്തിൽ

text_fields
bookmark_border
ഞാർ ക്ഷാമം; കർഷകർ നെട്ടോട്ടത്തിൽ
cancel
camera_alt

ഞാ​ർ വാ​ങ്ങി കൃ​ഷി​യി​ട​ത്തേ​ക്ക് ചാ​ക്കു​ക​ളി​ലാ​ക്കി കൊ​ണ്ടു​പോ​കു​ന്ന ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ. കൊ​ല്ല​ങ്കോ​ട്ടെ ദൃ​ശ്യം

പുതുനഗരം: മഴ കാലം തെറ്റി പെയ്തതും വേണ്ടത്ര ലഭിക്കാത്തതും കാരണം കൃത്യമായി വിതക്കാൻ സാധിക്കാത്ത കർഷകർ ഞാറിനായി നെട്ടോട്ടത്തിൽ. പൊടി വിത നടത്തിയ കർഷകർക്ക് മഴ ലഭ്യമാകാത്തത് തിരിച്ചടിയായി. വാർത്തു വിതക്കുവാൻ മതിയായ ജലം പാടത്ത് ഇല്ലാത്തതിനാൽ നടീൽ പ്രതിസന്ധിയിലാണ്. ചെറുകിട കർഷകർക്കാണ് കനത്ത തിരിച്ചടിയായത്.

എല്ലാവരും നടുന്ന സമയത്ത് നെൽപാടത്ത് നടീൽ നടന്നില്ലെങ്കിൽ വളപ്രയോഗം പ്രതിസന്ധിയിലാവുകയും കീടബാധയേൽക്കുകയും ചെയ്യും. ഇത് തടയാനായി ഞാർ വാങ്ങി നട്ടുപിടിപ്പിക്കുകയാണ് ചെറുകിട കർഷകർ.എക്കിറിന് ആയിരം രൂപ വരെ ഞാറിന് വാങ്ങുന്നവരും ഉണ്ട്. ഇത്തവണ ഞാറ് നൽകുന്നവർ കുറഞ്ഞതിനാൽ പരിസര പഞ്ചായത്തുകളിൽ വാഹനങ്ങളിത്തിയാണ് പലരും ഞാറ് വാങ്ങുന്നത്. മതിയായ തോതിൽ മഴ ലഭിച്ചില്ലെങ്കിൽ ഞാർ വാങ്ങി നടുന്നവർക്കും അല്ലാത്ത കർഷകർക്കും അടിവളം പ്രയോഗിക്കുന്നതിൽ തിസന്ധിയുണ്ടാകുമെന്ന് പുതുനഗരത്തെ കർഷകർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shortageAgri NewsseedlingsFarmers
News Summary - Seedlings shortage farmers in dire straits
Next Story