Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകൃഷിത്തിരക്കിൽ...

കൃഷിത്തിരക്കിൽ നെൽകർഷകർ

text_fields
bookmark_border
കൃഷിത്തിരക്കിൽ നെൽകർഷകർ
cancel
Listen to this Article

പുൽപള്ളി: വയനാട്ടിൽ നെൽകൃഷി വികസനത്തിന് 2.82 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചതോടെ നെൽകൃഷിയിലേക്ക് കൂടുതൽ കർഷകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മികച്ച കാലവർഷം ലഭിച്ചതോടെ ഇത്തവണ വയനാട്ടിൽ നെൽകൃഷി സജീവമായി.

മുൻവർഷത്തേക്കാൾ കൂടുതൽ മഴ ഇത്തവണ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നു. ഇതോടെ പാടശേഖരങ്ങളെല്ലാം നെൽകൃഷി തിരക്കിലായി.

നെല്ല് സംഭരണത്തിന് സർക്കാർ മുൻകൈയെടുക്കാൻ തുടങ്ങിയതോടെയാണ് കൂടുതൽ കർഷകർ നെൽകൃഷിയിലേക്ക് തിരിഞ്ഞത്. മികച്ച വിലയ്ക്കാണ് കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നത്. സർക്കാറിന്റെ പ്രോത്സാഹനപദ്ധതികളും നെൽകൃഷിക്കാർക്ക് തുണയായിട്ടുണ്ട്.

പരമ്പരാഗതമായി നെൽകൃഷി ചെയ്തിരുന്ന കർഷകർ മറ്റ് നഷ്ടങ്ങളൊന്നും നോക്കാതെ നെൽകൃഷിയിൽ ഇപ്പോഴും സജീവമാണ്. ഉയർന്ന കൂലിച്ചെലവും കീടനാശിനികളുടെ വിലയും കർഷകർക്ക് തിരിച്ചടിയാണെങ്കിലും മായം ചേർക്കാത്ത അരി സ്വന്തമായി ഉൽപാദിപ്പിക്കാൻ കർഷകരിൽ നല്ലൊരു പങ്കും തയാറായിട്ടുണ്ട്. നെൽകൃഷി വികസനത്തിന് 2022-23 വർഷം 2.82 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. സുസ്ഥിര നെൽകൃഷി വികസനത്തിനായി 2.03 കോടിയും തരിശ് നെൽകൃഷിക്ക് 32 ലക്ഷവും പ്രത്യേകയിനം നെല്ലിനങ്ങളുടെ കൃഷിക്ക് 23 ലക്ഷവും ഒരുപ്പൂ-ഇരിപ്പൂ കൃഷിക്ക് 4.9 ലക്ഷവും പാടശേഖരങ്ങൾക്ക് ഓപറേഷനൽ സപ്പോർട്ടായി 18.72 ലക്ഷവുമാണ് ചെലവഴിക്കുക.

കൃഷിഭവനുകൾ മുഖേന തദ്ദേശ സ്വയംഭരണ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷി വികസനപദ്ധതിയും നടപ്പാക്കും.

പ്രോജക്ട് അധിഷ്ഠിത പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഇത്തരത്തിൽ വിവിധ പദ്ധതികൾ കർഷകർക്കായി നടപ്പാക്കുന്നതോടെ കൂടുതൽ കർഷകർ നെൽകൃഷിയിലേക്ക് തിരിയുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം കുമ്മായം, സൂക്ഷ്മമൂലകങ്ങൾ എന്നിവയുടെ ആനുകൂല്യത്തിനായി ഹെക്ടറിന് 5400 രൂപ നിരക്കിലും ഉൽപാദനബോണസായി ഹെക്ടറിന് 1000 രൂപ നിരക്കിലും കർഷകർക്ക് അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കൂടുതൽ കർഷകർ നെൽകൃഷിയിൽ സജീവമായിരിക്കുന്നത്.


ഏ​റു​മാ​ട​ങ്ങ​ൾ ഉ​യ​രു​ന്നു

പു​ൽ​പ​ള്ളി: ജി​ല്ല​യി​ൽ കൃ​ഷി​പ്പ​ണി​ക​ൾ സ​ജീ​വ​മാ​യ​തോ​ടൊ​പ്പം വ​നാ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ വ​ന്യ​ജീ​വി​ക​ളി​ൽ നി​ന്ന് കൃ​ഷി സം​ര​ക്ഷി​ക്കാ​ൻ ഏ​റു​മാ​ട​ങ്ങ​ളും ഉ​യ​ർ​ന്നു​തു​ട​ങ്ങി. വ​ന്യ​ജീ​വി​ശ​ല്യം ജി​ല്ല​യി​ൽ അ​നു​ദി​നം രൂ​ക്ഷ​മാ​വു​ക​യാ​ണ്. ആ​ന​യും മാ​നും കാ​ട്ടു​പ​ന്നി​യും അ​ട​ക്ക​മു​ള്ള ജീ​വി​ക​ൾ നി​ത്യ​വും കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി വ​ൻ നാ​ശ​മാ​ണ് ഓ​രോ ദി​വ​സ​വും ഉ​ണ്ടാ​ക്കു​ന്ന​ത്. കൃ​ഷി​യി​ൽ സ​ജീ​വ​മാ​കു​ന്ന​വ​ർ​ക്ക് ന​ഷ്​​ട​ക്ക​ണ​ക്കു​ക​ൾ മാ​ത്ര​മാ​ണ് പ​റ​യാ​നു​ള്ള​ത്. കു​രു​മു​ള​കും കാ​പ്പി​യും വാ​ഴ​യും നെ​ല്ലും എ​ല്ലാം ഇ​വ പ​തി​വാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. വ​ന​ത്തോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലും ഏ​റു​മാ​ട​ങ്ങ​ൾ ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു.

മ​ഴ​ക്കാ​ല​ത്ത് വ​ന്യ​ജീ​വി​ശ​ല്യം കൂ​ടു​ത​ലാ​ണ്. രാ​വും പ​ക​ലും ഏ​റു​മാ​ട​ങ്ങ​ളി​ൽ കാ​വ​ലി​രു​ന്നാ​ണ് കൃ​ഷി സം​ര​ക്ഷി​ച്ച് പോ​രു​ന്ന​ത്. പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ പ​ല​യി​ട​ത്തും പാ​ഴാ​യ അ​വ​സ്​​ഥ​യാ​ണ്. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് ഫെ​ൻ​സി​ങ്ങും മ​റ്റും സ്​​ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ന​യും മ​റ്റും ഇ​വ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി. കൃ​ഷി​നാ​ശ​ത്തി​ന് വ​ൻ​തു​ക ഓ​രോ വ​ർ​ഷ​വും വ​നം വ​കു​പ്പ് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കൃ​ഷി​നാ​ശ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്​​ട​പ​രി​ഹാ​ര​മ​ല്ല ല​ഭി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ​ക്ക് പ​രാ​തി​യു​ണ്ട്.

Show Full Article
TAGS:Rice farmers wayanad 
News Summary - Rice farmers in wayanad
Next Story