Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുമയാർന്ന പരീക്ഷണം; അപൂർവ ഫലമായ ‘റോളിനിയ’ വിളയിച്ച് കട്ടപ്പനക്കാരി

text_fields
bookmark_border
തെക്കേ അമേരിക്കക്കാരുടെ ഒരു ഇഷ്ടഫലമാണിത്
പുതുമയാർന്ന പരീക്ഷണം; അപൂർവ ഫലമായ ‘റോളിനിയ’ വിളയിച്ച് കട്ടപ്പനക്കാരി
cancel
camera_alt

കട്ടപ്പന പിരിയാനിക്കൽ ലൂസി തോമസ് വിളയിച്ച റോളിനിയ ഫലം

കട്ടപ്പന: കൃഷിയിൽ പുതുമയുടെ രുചിയുമായി ‘റോളിനിയ’പഴം. തെക്കെ അമേരിക്കൻ ഫലവൃക്ഷമായ ‘റോളിനിയ’ ഹൈറേഞ്ചിലെ കാലാവസ്ഥയിലും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് കട്ടപ്പന പിരിയാനിക്കൽ ലൂസി തോമസ്. കൃഷിയിൽ പുതുമകൾ പരീക്ഷിക്കുകയും അപൂർവ ഇനം ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്നതിൽ ശ്രദ്ധിക്കുകയും ചെയ്യുന്ന ലൂസിയുടെ കൃഷിയിടത്തിൽ വിളഞ്ഞ ‘റോളിനിയ’ (Rollinia) പഴം കൗതുകമായിരിക്കുകയാണ്.

കേരളത്തിൽ അധികം കണ്ടുവരാത്ത ഈ വിദേശ ഫലവർഗം ഹൈറേഞ്ചിന്റെ കാലാവസ്ഥയിലും വളർന്ന് കായ്ക്കുമെന്ന് തെളിഞ്ഞിരിക്കുകയാണ്. കട്ടപ്പന അമ്പലക്കവലയിലെ കൊല്ലക്കാട്ട് മധുവിന്‍റെ നഴ്സറിയിൽനിന്ന് രണ്ട് വർഷം മുമ്പ് റോളിനിയോയുടെ ഒരു തൈ വാങ്ങി നട്ടതാണ് ഇപ്പോൾ കയ്ച്ചത്. പച്ചനിറത്തിലുള്ള പ്രത്യേക ആകൃതിയിലുള്ള കായ്കളാണ് റോളിനിയയുടെ പ്രത്യേകത. പഴുത്തുകഴിയുമ്പോൾ പഴം മഞ്ഞനിറത്തിൽ മൃദുവാകുകയും മധുരമുള്ള ഭക്ഷ്യയോഗ്യമായ ഉൾഭാഗം ഉണ്ടാകുകയും ചെയ്യും.

വിളവ്, രുചി, വിപണി സാധ്യത, പരിപാലനച്ചെലവ് തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയ ശേഷമേ വലിയ തോതിലുള്ള കൃഷിയുടെ സാധ്യത വ്യക്തമാകൂ. പല ഇനം റോളിനിയകൾ ഉണ്ടെങ്കിലും 'റോളിനിയ ഡെലികോസ്സ' എന്നറിയപ്പെടുന്ന ഇനമാണ് കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത്. എന്നാൽ, ഇത്തരം പരീക്ഷണങ്ങൾ കർഷകരിൽ പുതിയ ആശയങ്ങൾ വളർത്തുന്നതിനും കൃഷിയിൽ വൈവിധ്യം കൊണ്ടുവരുന്നതിനും സഹായകമാണ്.

റോളിനിയ എന്ന ഫലം

ആത്തച്ചക്കയുടെ കുടുംബത്തിലെ അംഗമാണ് റോളിനിയ എന്ന ഫലവൃക്ഷം. റോളിനിയ പഴം തെക്കൻ അമേരിക്കക്കാരുടെ ഒരു ഇഷ്ട വിഭവമാണ്. ബ്രസീൽ, അർജന്റീന, പെറു തുടങ്ങിയ പ്രദേശങ്ങളിലും വ്യാപകമായി കണ്ടുവരുന്നു. മുള്ളാത്ത, സീതപഴം, സോർസോപ്, സോൻകോയ തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉൾപ്പെടുന്ന 'അനോന' കുടുംബത്തിലെ അംഗമാണ് റോളിനിയ പഴവും.

മുള്ളുകൾ പോലെ കൂർത്തു നിൽക്കുന്ന പുറംതോടും വളരെ മാംസളമായ വെള്ള നിറത്തിൽ സ്വാദിഷ്ടമായ അകക്കാമ്പും ഉണ്ട് റോളിനിയയുടെ പ്രത്യേകത. പഴത്തിന് ഉള്ളിൽ വിത്തുകൾ ഉണ്ടെങ്കിലും വളരെ എളുപ്പത്തിൽ മാംസള ഭാഗം വേർതിരിച്ചു എടുത്തു കഴിക്കാൻ സാധിക്കും. ഒരു റോളിനിയ പഴം ഏകദേശം ഒന്നര കിലോ തൂക്കം വരുന്നു. അതുകൊണ്ട് തന്നെ ഒരു പഴം തന്നെ മതി വിശപ്പ് മാറുവാൻ.

റോളിനിയ മരത്തിനു അധികം പരിചരണത്തിന്റെ ആവശ്യമില്ലെന്ന് പറയപ്പെടുന്നു. വർഷത്തിൽ പല തവണ പൂവിടുകയും കായ്ക്കുകയും ചെയ്യുന്ന വൃക്ഷമാണിത്. മണ്ണിൽ നടുമ്പോൾ 30 മുതൽ 40 അടി വരെ ഉയരത്തിൽ വളരും. ചട്ടിയിലോ ഗ്രോബാഗിലോ നട്ടാലും കായ്ഫലം നൽകും.

തുടക്കത്തിൽ പച്ച നിറത്തിലും പഴുക്കുമ്പോൾ മഞ്ഞ നിറത്തിലും കാണപ്പെടുന്ന റോളിനിയ പഴം പഴുത്തു കഴിഞ്ഞാൽ വേഗം തന്നെ ഉപയോഗിക്കണം. മരത്തിൽ തന്നെ കിടന്നു പഴുക്കുന്നതാണ് ഉത്തമം. പഴുത്ത പഴങ്ങൾ 2 ദിവസം വരെ മാത്രമേ തണുപ്പിച്ച് സൂക്ഷിക്കാൻ പറ്റൂ. അതുകൊണ്ട് പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rare Rollinia Fruit Cultivated Successfully in High Ranges
Next Story