Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightരാഷ്ട്രീയ...

രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം കർഷകനായും രാജീവൻ കൊളത്തൂർ

text_fields
bookmark_border
Rajeevan Kolathur
cancel

ന​ന്മ​ണ്ട: രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തോ​ടൊ​പ്പം കാ​ർ​ഷി​ക​മേ​ഖ​ല​യി​ലും ത​ന്റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​ക​യാ​ണ് രാ​ഷ്ട്രീ​യ​നേ​താ​വാ​യ രാ​ജീ​വ​ൻ കൊ​ള​ത്തൂ​ർ. കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യ രാ​ജീ​വ​ൻ ഗ്രാ​മ​ത്തി​ന്റെ പ​ച്ച​പ്പ് നി​ല​നി​ർ​ത്താ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ന്നു. ഗ്രാ​മ​ത്തി​ൽ ഇ​ന്ന് ത​രി​ശ്ശാ​യി കി​ട​ക്കു​ന്ന നെ​ൽ​പാ​ട​ങ്ങ​ളി​ല്ല. സ​മ്മി​ശ്ര ക​ർ​ഷ​ക​നാ​യ രാ​ജീ​വ​ന്റെ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ഏ​തൊ​രു ക​ർ​ഷ​ക​നെ​യും കൃ​ഷി​രം​ഗ​ത്ത് നി​ല​യു​റ​പ്പി​ക്കാ​നു​ത​കു​ന്ന വി​ധ​ത്തി​ലു​ള്ള ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ന​ൽ​കു​ക.

ആ​ട്, പ​ശു, കോ​ഴി എ​ന്നി​വ വ​ള​ർ​ത്തു​ന്ന​തി​ന് പു​റ​മെ വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്യു​ന്നു. ഔ​ഷ​ധ​ഗു​ണ​മു​ള്ള നെ​ൽ​കൃ​ഷി​യാ​ണ് പ്ര​ധാ​ന കൃ​ഷി. കൊ​ള​ത്തൂ​രി​ലെ കു​റു​ന്താ​ർ പാ​ട​ത്തി​ന്റെ ഹ​രി​ത​ശോ​ഭ ത​ന്നെ രാ​ജീ​വ​ന്റെ കൃ​ഷി​യി​ട​മാ​ണ്. ക​പ്പ​യും കൂ​ർ​ക്ക​യും ചേ​മ്പും ചേ​ന​യും ഇ​ട​വി​ള​കൃ​ഷി​യാ​യു​ണ്ട്.

നേ​ന്ത്ര​വാ​ഴ, ഞാ​ലി​പ്പൂ​വ​ൻ, ക​ദ​ളി, പൂ​ജ​ക​ദ​ളി, വെ​ണ്ണി​ർ കു​ന്ന​ൻ, തൈ​ത്രാ​ണി, മൈ​സൂ​രി, ചെ​ങ്ക​ദ​ളി, പൂ​വ​ൻ, മ​ല മ​ന്ന​ൻ, റോ​ബ​സ്റ്റ് എ​ന്നി​ങ്ങ​നെ വി​വി​ധ​യി​നം വാ​ഴ​ക​ളും കൃ​ഷി ചെ​യ്യു​ന്നു. റി​ട്ട. സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നാ​യ രാ​ജീ​വ​​ന്റെ ഭാ​ര്യ സി​ന്ധു​വും സ​ഹാ​യ​ത്തി​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmerRajeevan Kolathur
News Summary - Rajeevan Kolathur as a farmer along with political activity
Next Story