എല്ലാ കൃഷിഭവനിലും പ്ലാൻറ് ഹെല്‍ത്ത് ക്ലിനിക് –മന്ത്രി പി. പ്രസാദ്
text_fieldsജില്ലയിലെ കൃഷി ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ
മന്ത്രി പി. പ്രസാദ് സംസാരിക്കുന്നു
അടൂർ: ഘട്ടംഘട്ടമായി സംസ്ഥാനത്തെ എല്ലാ കൃഷിഭവനിലും പ്ലാൻറ് ഹെല്‍ത്ത് ക്ലിനിക് ആരംഭിക്കുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഏനാദിമംഗലം പഞ്ചായത്തിലെ ഭാരതീയ പ്രകൃതി കൃഷി വികസന പദ്ധതി പ്രകാരം ഉൽപാദിപ്പിച്ച ജൈവകൃഷി ഉൽപാദനോപാധികളുടെ വിതരേണാദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മണ്ണിനെ സംരക്ഷിച്ചുകൊണ്ടുള്ള കൃഷിയാണ് ഭാരതീയ പ്രകൃതികൃഷി പദ്ധതി. മണ്ണിെൻറ ജീവന് നിലനിര്‍ത്താൻ മണ്ണിലെ സൂക്ഷ്മജീവികള്‍ സഹായിക്കുന്നു.
അവയുടെ സംരക്ഷണത്തിന് രാസവളങ്ങള്‍ അല്ല, ജൈവഉല്‍പാദന ഉപാധികളാണ് ആവശ്യം. ഇതിനായി ഏനാദിമംഗലം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി രൂപവത്കരിച്ച ഫാര്‍മര്‍ ഇൻട്രസ്റ്റ് ഗ്രൂപ്പായ (പ്രഗതി) ഉല്പാദിപ്പിച്ച ജൈേവാപാദികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡൻറ് പി. രാജഗോപാലന്‍ നായര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജു, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉദയരശ്മി, വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് സാം വാഴോട്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് ശങ്കര്‍ മാരൂര്‍, പഞ്ചായത്ത് അംഗങ്ങളായ ജെ. ലത, ദിവ്യ, കാഞ്ചന, സതീഷ്കുമാര്‍, ലക്ഷ്മി ജി. നായര്‍, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ.ഡി. ഷീല, കൃഷി അസിസ്റ്റൻറ് ഡയറക്ടര്‍ റോഷന് ജോര്‍ജ്, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന് തുടങ്ങിയവര്‍ പങ്കെടുത്തു.
കൃഷിമന്ത്രിയുടെ പരിപാടി യു.ഡി.എഫ് ബഹിഷ്കരിച്ചു
അടൂർ: ഏനാദിമംഗലം പഞ്ചായത്തിെൻറ നേതൃത്വത്തിൽ കൃഷിമന്ത്രി പി. പ്രസാദ് പങ്കെടുത്ത ഭാരതീയ പ്രകൃതികൃഷി പദ്ധതി ജൈവകൃഷി ഉപാധികളുടെ വിതരണ ഉദ്ഘാടനം യു.ഡി.എഫ് ജനപ്രതിനിധികൾ ബഹിഷ്കരിച്ചു. ജില്ലതലത്തിൽ നടത്തിയ പരിപാടിയിൽനിന്ന് എം.പി ആേൻറാ ആൻറണിയെ ഒഴിവാക്കി നോട്ടീസിൽ പേര് ഉൾപ്പെടുത്തിയ ജില്ല പഞ്ചായത്ത് ഏനാത്ത് ഡിവിഷൻ മെംബർ സി. കൃഷ്ണകുമാറിനെ പരിപാടിയിലേക്ക് ക്ഷണിച്ചില്ല. ഡി.സി.സി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിലിെൻറ പേരും നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നു. അദ്ദേഹത്തെയും ക്ഷണിച്ചില്ല. ഈ സാഹചര്യത്തിലാണ് ബഹിഷ്കരണം.
ഉദ്യോഗസ്ഥര്‍ കൃഷിയുടെയും കര്‍ഷകരുടെയും പ്രാധാന്യം മനസ്സിലാക്കണം –മന്ത്രി
പത്തനംതിട്ട: ദൈനംദിന ജീവിതത്തില്‍ കൃഷിയുടെയും കൃഷിക്കാരുടെയും പ്രാധാന്യം മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ സമീപനമെടുക്കണമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലയിലെ കൃഷി ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ തരിശുനിലങ്ങള്‍ കൃഷിയിലേക്ക് കൊണ്ടുവരുന്നതിനു കൃഷി വകുപ്പ് ഓഫിസര്‍മാര്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തരിശുനിലങ്ങളില്‍ തുടര്‍കൃഷി ഉറപ്പുവരുത്തണം. കാര്‍ഷിക മേഖലയിലെ ഉല്പന്നങ്ങളുടെ വിപണനത്തില്‍ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വിപണന മേഖലകള്‍ തമ്മില്‍ ബന്ധം ഉണ്ടാകണം. എയിംസ് പോര്‍ട്ടലില്‍ കര്‍ഷകരുടെ രജിസ്ട്രേഷന് നൂറുശതമാനമാക്കണം. കൃഷി വകുപ്പിലെ ഓരോ ഉദ്യോഗസ്ഥരും കര്‍ഷകര്‍ക്ക് ബലമായി അവരോടൊപ്പം നിന്ന് ഫീള്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന പശ്ചാത്തലം ഉറപ്പാക്കേണ്ടതുണ്ട്.
ജില്ലയിലെ അടൂര്‍, പുല്ലാട് എന്നിവിടങ്ങളിലെ സ്റ്റേറ്റ് സീഡ് ഫാമുകളും പന്തളത്തെ ഷുഗർ കെയിന്‍ സീഡ് ഫാമും കൂടുതല്‍ ഫലപ്രദമാക്കാന്‍ വിപുലമായ പ്രൊപ്പോസല്‍ തയാറാക്കി നല്‍കണം. ജില്ലയില്‍ ഫാം ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. അപ്പര്‍ കുട്ടനാട്, കരിങ്ങാലിപ്പുഞ്ച, ആറന്മുള പുഞ്ച എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള പദ്ധതികള്‍ തയാറാക്കി നല്‍കണമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. പത്തനംതിട്ട പി.ഡബ്ല്യു.ഡി ഗെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ കൃഷി ഉദ്യോഗസ്ഥര്‍ക്കായി ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ടും മറ്റുള്ള ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായും പങ്കെടുത്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ.ഡി. ഷീല, ആത്മ പ്രോജക്ട് ഡയറക്ടര്‍ സാറ ടി. ജോണ്‍, ഹോര്‍ട്ടികോര്‍പ് എം.ഡി ജെ. സജീവ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ജോര്‍ജി കെ. വര്‍ഗീസ്, ടി.ജെ. ജോര്‍ജ് ബോബി, ജാന്‍സി കെ. കോശി, ജോയിസി കെ. കോശി, ലൂയിസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.