Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightപന്നി ശല്യം; കൃഷി...

പന്നി ശല്യം; കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ

text_fields
bookmark_border
പന്നി ശല്യം; കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ
cancel
camera_alt

എ​ര​മം കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം തോ​ട്ട​ത്തി​ലെ

നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ

പ​യ്യ​ന്നൂ​ർ: നെ​ൽ​വ​യ​ലു​ക​ളി​ൽ വ​ൻ​തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നു​പു​റ​മെ ഇ​ത​ര വി​ള​ക​ളി​ലും വി​ള​യാ​ടി കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം. എ​ര​മം കു​റ്റൂ​ർ, ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ തു​ട​ങ്ങി​യ ഇ​ട​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ന്നി​ക​ൾ നാ​ശം വ​രു​ത്തു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു. വ​യ​ലു​ക​ളി​ലും പ​റ​മ്പു​ക​ളി​ലും വേ​ന​ൽ​ക്കാ​ല പ​ച്ച​ക്ക​റി​ക​ളും വാ​ഴ​ക​ളും കൂ​ട്ട​മാ​യെ​ത്തു​ന്ന പ​ന്നി​ക​ൾ ന​ശി​പ്പി​ക്കു​ന്നു​ണ്ട്.

എ​ര​മം കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി നേ​ന്ത്ര​വാ​ഴ​ക​ൾ പ​ന്നി​ക്കൂ​ട്ടം കു​ത്തി മ​റി​ച്ചി​ട്ടു. ഇ​തി​നു​പു​റ​മെ ക​വു​ങ്ങ്, ചെ​റി​യ തെ​ങ്ങ്, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യും ന​ശി​പ്പി​ച്ചു. പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ടം കാ​ര​ണം പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ​ കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട സ്ഥി​തി​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ​ന്നി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും ഇ​ത് മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ഫ​ല​പ്ര​ദ​മ​ല്ലെ​ന്നും ഇ​വ​ർ പ​രാ​തി​പ്പെ​ടു​ന്നു. എ​ര​മം കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം വാ​ർ​ഡി​ൽ പേ​രൂ​ൽ ചേ​പ്പാ​യി കോ​ട്ട​ത്തി​നു​സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം എ​ൻ.​കെ. ബാ​ബു​രാ​ജി​ന്റെ നി​ര​വ​ധി നേ​ന്ത്ര​വാ​ഴ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​യാ​ണ് പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. പ​ന്നി​ശ​ല്യം ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ൻ ബാ​ബു​രാ​ജ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pig issue; Farmers are about to give up farming
Next Story