ചാറ്റൽമഴ, കാലാവസ്ഥ വ്യതിയാനം കാരണം കീടങ്ങൾ വർധിക്കുന്നു; മാവ് കർഷകർക്ക് ദുരിതം
text_fieldsമുതലമട മാവിൻത്തോട്ടത്തിൽ വിരിഞ്ഞ പൂക്കൾ
കൊല്ലങ്കോട്: കാലാവസ്ഥ വ്യതിയാനം കാരണം മാവിന് കീടബാധ വർധിക്കുന്നു. പൂക്കൾ ഉണ്ടാകുന്ന സമയങ്ങളിലെ മഴയും മൂടിക്കെട്ടിയ കാലാവസ്ഥയുമാണ് ഇലപ്പേൻ, തുള്ളൽ, പച്ചപ്പുഴു എന്നിവയുടെ ആക്രമണം വ്യാപകമായി വർധിപ്പിച്ചത്.
കീടനാശിനി തളിച്ചാലും ചാറ്റൽ മഴയുള്ളപ്പോൾ ഇവയൊന്നും ഗുണകരമാകില്ലെന്ന് കർഷകർ പറയുന്നു.
അതേസമയം, കീടങ്ങളെ തുരത്താൻ നിരവധി കീടനാശിനി ഒരുമിച്ച് പ്രയോഗിക്കുന്നത് മാവിന്റെ കാലാവധിച്ചുരുക്കുമെന്ന് കാർഷിക ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ ലക്ഷങ്ങൾ നൽകി മാവിൻ തോട്ടങ്ങൾ പാട്ടത്തിനെടുത്ത കർഷകരാണ് ഇത്തരം നിർദേശങ്ങൾ വകവെക്കാതെ കീടനാശിനി തളിക്കുന്നത്. കീടങ്ങളുടെ ആക്രമണം നിയന്ത്രിക്കാൻ അടിയന്തിരമായി മാർഗ നിർദേശങ്ങൾ നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

