Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഒന്നാം വിള നെല്ല്...

ഒന്നാം വിള നെല്ല് സംഭരണം: മുന്നൊരുക്കത്തിൽ എങ്ങുമെത്താതെ സപ്ലൈകോ

text_fields
bookmark_border
ഒന്നാം വിള നെല്ല് സംഭരണം: മുന്നൊരുക്കത്തിൽ എങ്ങുമെത്താതെ സപ്ലൈകോ
cancel

പാ​ല​ക്കാ​ട്: ഒ​ന്നാം​വി​ള കൊ​യ്ത്ത്​ ആ​രം​ഭി​ച്ചി​ട്ടും നെ​ല്ല് സം​ഭ​ര​ണ മു​ന്നൊ​രു​ക്ക​ങ്ങ​ളി​ൽ കാ​ല​താ​മ​സം വ​രു​ത്തി സ​പ്ലൈ​കോ ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം സം​ഭ​ര​ണം തു​ട​ങ്ങി​യെ​ങ്കി​ൽ, ഈ ​വ​ർ​ഷം ഒ​രു​ക്കം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

സം​സ്ഥാ​ന​ത്തെ മി​ല്ലു​ട​മ​ക​ളു​മാ​യി ഇ​തു​വ​രെ ക​രാ​റി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. നാ​മ​മാ​ത്ര മി​ല്ലു​ക​ൾ മാ​ത്ര​മാ​ണ് സ​പ്ലൈ​കോ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ലും ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലി​ലെ ചി​ല​യി​ട​ങ്ങ​ളി​ലും കൊ‍യ്ത്ത് തു​ട​ങ്ങി. എ​ന്നാ​ൽ, സം​ഭ​ര​ണം നീ​ണ്ടു​പോ​കു​ന്ന​ത് ജി​ല്ല​യി​ലെ ക​ർ​ഷ​ക​രെ സാ​ര​മാ​യി ബാ​ധി​ച്ചു​തു​ട​ങ്ങി. ഓ​രോ വ​ർ​ഷ​വും 52 സ്വ​കാ​ര്യ മി​ല്ലു​ക​ളാ​ണ് സ​പ്ലൈ​കോ​ക്ക് വേ​ണ്ടി ക​ർ​ഷ​ക​രി​ൽ​നി​ന്ന്​ നെ​ല്ല് സം​ഭ​രി​ച്ച് അ​രി​യാ​ക്കി തി​രി​കെ ന​ൽ​കു​ന്ന​ത്. സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രി​ക്കും ഒ​ന്നാം വി​ള നെ​ല്ല് സം​ഭ​ര​ണം എ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വ്യ​ക്ത​യി​ല്ല.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​രീ​തി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി. സ​പ്ലൈ​കോ- സ​ഹ​ക​ര​ണ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യാ​യി​രു​ന്നു കാ​ര​ണം. സം​ഭ​ര​ണം സു​ഗ​മ​മാ​യി ന​ട​ത്താ​ൻ കൃ​ഷി വ​കു​പ്പി​ലെ കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രെ പാ​ഡി പ്രൊ​ക്യു​ർ​മെ​ന്റ് ജീ​വ​ന​ക്കാ​രാ​യി ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ നി​യ​മി​ക്കാ​റാ​ണ് പ​തി​വ്. എ​ന്നാ​ൽ, ഈ ​വ​ർ​ഷം ഈ ​ത​സ്തി​ക​യി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ച​തേ​യു​ള്ളൂ. ഇ​തോ​ടെ സം​ഭ​ര​ണം വീ​ണ്ടും നീ​ണ്ടു​പോ​കും. വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ ക​ർ​ഷ​ക​ർ മ​ഴ​യി​ൽ നെ​ല്ല് ഉ​ണ​ക്കി സൂ​ക്ഷി​ക്കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paddy StorageSupply Co.
News Summary - Paddy Storage: Supply Co. without getting anywhere in advance
Next Story