നെല്ല് സംഭരണം ഊർജിതപ്പെടുത്തണം -കര്‍ഷക കോണ്‍ഗ്രസ്
text_fieldsചങ്ങനാശ്ശേരി: വര്‍ഷകാല നെല്ല് സംഭരണം ഊര്‍ജിതമാക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ചങ്ങനാശ്ശേരി നിയോജകമണ്ഡലം യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ പുഞ്ചകൃഷി സീസണിലെ നെല്ല് സംഭരണം കാര്യക്ഷമമാക്കാതെയും സംഭരണവില കൃത്യമായി നല്‍കാതെയും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയ സര്‍ക്കാര്‍ നടപടി ആവര്‍ത്തിക്കരുതെന്നും കൃഷിയിറക്കി വിളവെടുപ്പ് പൂര്‍ത്തിയാക്കിയ കര്‍ഷകരുടെ നെല്ല് അടിയന്തരമായി സംഭരിച്ച് കൃത്യമായി പണംനല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പാപ്പച്ചന് നേര്യംപറമ്പില്‍ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹിയായ ബേബിച്ചന് മറ്റത്തില്‍, ജില്ല ഭാരവാഹികളായ കെ.പി. മാത്യു, ബേബിച്ചന് പുത്തന്‍പറമ്പില്‍, ജോണ്സണ് കൊച്ചുതറ, അപ്പിച്ചന്‍ എഴുത്തുപള്ളിക്കല്‍, തോമസ് കല്ലുകളം, മണ്ഡലം പ്രസിഡന്റുമാരായ രാജു കരിങ്ങണാമറ്റം, തങ്കച്ചന് തയ്കുളം, ലൂയിസ് മാവേലിപ്പറമ്പ്, പി.പി. വര്‍ഗീസ്, തോമസ് കുട്ടംപേരൂര്‍ എന്നിവര്‍ സംസാരിച്ചു.

