Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴോം കൈപ്പാടുകളിൽ ഇനി കൊയ്ത്തിന്റെ നാളുകൾ

text_fields
bookmark_border
ഏഴോം കൈപ്പാടുകളിൽ ഇനി കൊയ്ത്തിന്റെ നാളുകൾ
cancel
camera_alt

ഏ​ഴോം അ​വ​ത്തെ​കൈ കൈ​പ്പാ​ടി​ലെ നെ​ൽ​കൊ​യ്ത്ത്

പ​ഴ​യ​ങ്ങാ​ടി: ക​ണ്ണൂ​രി​ന്റെ നെ​ല്ല​റ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഏ​ഴോം പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പാ​ടു​ക​ളി​ൽ ഇ​നി കൊ​യ്ത്തി​ന്റെ നാ​ളു​ക​ൾ. ആ​ദ്യ​ഘ​ട്ട​മാ​യി ഏ​ഴോം അ​വ​ത്തെ​കൈ കൈ​പ്പാ​ടു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ നെ​ല്ല് കൊ​യ്തെ​ടു​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത വി​ത്താ​യ കു​തി​രാ​ണ് ഇ​വി​ടെ കൃ​ഷി​ക്കു​പ​യോ​ഗി​ച്ച​ത്. ഏ​ഴോം കൈ​പ്പാ​ടു​ക​ളി​ൽ​നി​ന്നു​ത​ന്നെ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഏ​ഴോം -1 , ഏ​ഴോം - 4 നെ​ൽ​വി​ത്തു​ക​ളും ഏ​ഴോം കൈ​പ്പാ​ടു​ക​ളി​ൽ കൃ​ഷി ചെ​യ്തി​രു​ന്നു. ഇ​വ പാ​ക​മാ​കാ​ൻ ര​ണ്ടാ​ഴ്ച​യോ​ളം ഇ​നി​യും സ​മ​യ​മെ​ടു​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ കു​റ​വാ​യി​രു​ന്നു ഇ​പ്രാ​വ​ശ്യ​ത്തെ കൈ​പ്പാ​ട് കൃ​ഷി. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സ​ഹാ​യ​ത്തോ​ടെ 40 ഏ​ക്ക​റോ​ളം കൈ​പ്പാ​ടു​ക​ളി​ലാ​ണ് ഇ​പ്രാ​വ​ശ്യം കൃ​ഷി​യി​റ​ക്കി​യ​ത്. മ​ഴ​യു​ടെ കു​റ​വ് ഉ​ൽ​പാ​ദ​ന​ത്തെ ബാ​ധി​ച്ച​താ​യി ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ത​ദ്ദേ​ശീ​യ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ​യാ​ണ് ഏ​ഴോം കൈ​പ്പാ​ടു​ക​ളി​ൽ കൊ​യ്യു​ന്ന​ത്.

കാ​ർ​ഷി​ക ഭൂ​പ​ട​ത്തി​ൽ കൈ​പ്പാ​ടു​ക​ളി​ലും പാ​ട​ങ്ങ​ളി​ലും നെ​ല്ലു​ൽ​പാ​ദി​പ്പി​ക്കു​ന്ന ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യ ഏ​ഴോം പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പാ​ട് നെ​ൽ​കൃ​ഷി​യു​ടെ ആ​ദ്യ​ഘ​ട്ടം കൈ​പ്പാ​ടു​ക​ളി​ൽ പൊ​റ്റ​യൊ​രു​ക്കു​ന്ന ജോ​ലി​ക​ളാ​ണ്. ന​വം​ബ​ർ മു​ത​ൽ കൈ​പ്പാ​ടു​ക​ളി​ൽ ഉ​പ്പു​വെ​ള്ള സാ​ന്നി​ധ്യ​മാ​വു​ന്ന​തി​നാ​ൽ ഓ​രു​ജ​ലം ക​യ​റു​ന്ന​തി​നു മു​മ്പേ കൈ​പ്പാ​ടു​ക​ളി​ലെ കൃ​ഷി പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്നു. ഭൗ​മ സൂ​ചി​ക പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ കൈ​പ്പാ​ട് അ​രി ലോ​കോ​ത്ത​ര വി​പ​ണി കീ​ഴ​ട​ക്കി​യ ഉ​ൽ​പ​ന്ന​മാ​യ​തോ​ടെ കൈ​പ്പാ​ട് അ​രി​ക്ക് വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണെ​ന്ന് ഏ​ഴോം പ​ഞ്ചാ​യ​ത്തി​ലെ പ്ര​മു​ഖ പ​ര​മ്പ​രാ​ഗ​ത ക​ർ​ഷ​ക​നും മ​ല​ബാ​ർ കൈ​പ്പാ​ട് ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ചെ​യ​ർ​മാ​നും ഏ​ഴോം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ പി. ​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - paddy harvest
Next Story