Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഓണത്തിന് പൂക്കൾ റെഡി;...

ഓണത്തിന് പൂക്കൾ റെഡി; ഒരേക്കർ സ്ഥലത്ത് ചെണ്ടുമല്ലി വിരിയിച്ച് രാവണേശ്വരത്തെ പുരുഷ സ്വയം സഹായ സംഘം

text_fields
bookmark_border
ഓണത്തിന് പൂക്കൾ റെഡി; ഒരേക്കർ സ്ഥലത്ത് ചെണ്ടുമല്ലി വിരിയിച്ച് രാവണേശ്വരത്തെ പുരുഷ സ്വയം സഹായ സംഘം
cancel
camera_alt

രാവണേശ്വരം പുരുഷ സ്വയം സഹായസംഘത്തിന്‍റെ ചെണ്ട് മല്ലി കൃഷി വിളവെടുപ്പ്

കാഞ്ഞങ്ങാട് : ഓണത്തിന് പൂക്കളമൊരുക്കാൻ രാവണീശ്വരത്തിന്‍റെ സ്വന്തം ചെണ്ടുമല്ലി. രാവണേശ്വരം പുരുഷ സ്വയം സഹായ സംഘമാണ് രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് പിറക് വശത്തുള്ള ഒരേക്കർ സ്ഥലത്ത് ചെണ്ട് മല്ലി കൃഷിയിറക്കിയത്. പൂക്കൾ ഇപ്പോൾ വിരിഞ്ഞു നിൽക്കുന്നത് മനോഹരമായ കാഴ്ച കൂടിയാണ്. ചെണ്ടുമല്ലി പൂപ്പാടം കാണാൻ നിരവധി പേർ എത്തുന്നു.

കാടുപിടിച്ചു കിടന്നിരുന്ന സ്ഥലം വെട്ടിത്തെളിച്ച് സംഘം പ്രവർത്തകർ ഒരുക്കിയ ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളയാണ് ലഭിച്ചത്. രാവണേശ്വരത്തെ കരിമ്പിൽ കരുണാകരന്റെ കുടുംബമാണ് പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർക്ക് പൂകൃഷി നടത്താൻ സ്ഥലം വിട്ടുകൊടുത്തത്. 1700 ഹൈബ്രിഡ് ചെണ്ടുമല്ലി തൈകൾ പൂ കൃഷിക്കാരനായ കരിന്തളം ജോസഫിൽ നിന്നുമാണ് സംഘം പ്രവർത്തകർ ശേഖരിച്ച് പൂകൃഷിക്ക്‌ തുടക്കമിട്ടത്. സംഘം സെക്രട്ടറി എം.സുകേഷ്, പ്രസിഡന്‍റ് രവീന്ദ്രൻ കാപ്പിൽ വളപ്പിൽ, അംഗങ്ങളായ കെ. ശശി രാവണേശ്വരം, ടി. അഭിലാഷ്, എൻ. ശ്രീജിത്ത്, വി. നാരായണൻ, കെ.വി. ബാലകൃഷ്ണൻ, വി. ധനകേഷ്, വൈശാഖൻ ചെറുകര, ബി.ഉണ്ണികൃഷ്ണൻ, വി. ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ 11 അംഗങ്ങളാണ് കൃഷിക്ക് നേതൃത്വം നൽകിയത്.

പൂ കൃഷിയിൽ നിന്ന് ഏകദേശം ഏഴ് കിന്റൽ വിളവ് ലഭിക്കുമെന്നാണ് പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. വിളവെടുപ്പ് ദിവസം തന്നെ നിരവധി ആവശ്യക്കാർ പൂന്തോട്ടത്തിൽ പൂക്കൾക്കായി എത്തിയത് സംഘം പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുര ശുശ്രൂഷ കേന്ദ്രങ്ങൾ, വിവിധ ഗവൺമെന്റ് വകുപ്പ് ഓഫീസുകൾ, പൊതുജനങ്ങൾ എന്നിവരും പൂക്കൾക്കായി മുൻകൂട്ടി ആവശ്യമാറിയിച്ചിട്ടുണ്ടെന്നും സംഘം പ്രവർത്തകർ പറഞ്ഞു. അജാനൂർ കൃഷിഭവനും പൂകൃഷിക്കായി സംഘം പ്രവർത്തകർക്ക് മാർഗ നിർദ്ദേശങ്ങൾ നൽകി ഒപ്പം തന്നെ ഉണ്ടായിരുന്നു. പൂകൃഷി മറ്റുള്ളവർക്ക് ഒരു പ്രചോദനമാണെന്ന് കൃഷി ഓഫീസർ സി. പ്രമോദ് കുമാർ പറഞ്ഞു. നി

പൂക്കൾ വാങ്ങിക്കുന്നതിന് മാത്രമല്ല ഭംഗി ആസ്വദിക്കുന്നതിനും ഫോട്ടോ ഷൂട്ടിനുമായാണ് നിരവധി പേർ ചെണ്ടുമല്ലി പൂപ്പാടത്ത് എത്തുന്നത്. വിവിധ നിറങ്ങളിലുള്ള പൂക്കൾ നിറഞ്ഞു നിൽക്കുന്നതും ഒപ്പം ചിത്രശലഭങ്ങളും പൂപ്പാടത്ത് എത്തുന്നവർക്ക് നയനാനന്ദകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.

ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു അബ്രഹാം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് കെ. കെ. സോയ, ജില്ലാ പഞ്ചായത്ത് അംഗം കെ.സബീഷ്, പഞ്ചായത്ത് അംഗങ്ങളായ എ. തമ്പാൻ, ദീപാ പ്രവീൺ, കൃഷി ഓഫീസർ സി. പ്രമോദ് കുമാർ അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. നാരായണൻ സംസാരിച്ചു. പ്രസിഡന്‍റ് രവീന്ദ്രൻ കാപ്പിൽ വളപ്പിൽ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി എം. സുകേഷ് സ്വാഗതം പറഞ്ഞു. പൊതു പ്രവർത്തകരും നാട്ടുകാരും, സ്കൂൾ അധികൃതരും അടക്കം നിരവധി പേരാണ് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉത്സവത്തിന് എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanhangadonam Seasonmarigold floweragriculture
News Summary - Onam Flowers Ready: Men's Self-Help Group Cultivates Marigold on One Acre
Next Story