വെള്ളമില്ല; രണ്ടാം വിള നെൽകൃഷി ഉണക്ക് ഭീഷണിയിൽ
text_fieldsപെരിങ്ങോട്ടുകുറുശ്ശി: വെള്ളമില്ലാതെ വയലുകൾ വിണ്ടുകീറിയതോടെ രണ്ടാം വിള നെൽകൃഷി ഉണക്കു ഭീഷണിയിൽ. കനാൽ വെള്ളം അടിയന്തിരമായി എത്തിച്ച് കൃഷി രക്ഷിക്കണമെന്നാവശ്യവുമായി കർഷകർ. പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ പരുത്തിപ്പുള്ളി, ആയക്കുറുശ്ശി, പെരുവല പാടശേഖരങ്ങളിലാണ് രണ്ടാം വിള നടീൽ കഴിഞ്ഞ വയലുകൾ വിണ്ടുകീറി നിൽക്കുന്നത്.
മിക്ക പാടശേഖരങ്ങളിലും രണ്ടാം വിളക്കു തയ്യാറാക്കിയ ഞാറ്റടികൾ മൂപ്പെത്തി നിൽക്കുകയാണ്. വെള്ളമില്ലാത്തതിനാൽ ഞാറ് പറിച്ചുനടാൻ നിർവാഹമില്ലാതെ കർഷകർ പ്രതിസന്ധിയിലാണ്. മലമ്പുഴ കനാൽ ജലം അടിയന്തിരമായി തുറന്നു വിടണമെന്നാണ് കർഷകരുടെ ആവശ്യം
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

