തെരുവുകൾ കൈയടക്കി ഞാവൽപഴ വിപണി
text_fieldsമൂവാറ്റുപുഴ: തെരുവോര ഞാവൽപഴ വിപണി സജീവമാകുന്നു. മൂവാറ്റുപുഴ ടൗണിന്റെ വിവിധ ഭാഗങ്ങളിലാണ് ആന്ധ്രയിൽനിന്നടക്കമുള്ള ഞാവൽപഴം വിൽപനക്ക് എത്തിയത്. കിലോക്ക് 400 രൂപയാണ്. പഴം വാങ്ങാൻ നിരവധി പേരാണ് എത്തുന്നത്. ഒരുകാലത്ത് നാട്ടിൻപുറങ്ങളിലെ നിത്യ കാഴ്ചയായിരുന്നു ഞാവൽപഴങ്ങൾ.
വിപണന സാധ്യത മനസ്സിലാക്കിയ അന്തർസംസ്ഥാനക്കാർ കഴിഞ്ഞവർഷം മുതലാണ് ഉൽപന്നവുമായി എത്താൻ തുടങ്ങിയത്. മഴക്കാലം ആരംഭിക്കുന്നതോടെയാണ് ഞാവല്പഴ സീസണ് തുടങ്ങുന്നത്. ആന്ധ്രയിലെ ഗുണ്ടൂരിലെ വനങ്ങളിൽനിന്ന് ശേഖരിക്കുന്ന പഴം തമിഴ്നാട്ടിൽ എത്തിച്ച് അവിടെ നിന്നാണ് കേരളത്തിലെക്ക് കൊണ്ടുവരുന്നത്. ഞാവൽ, ഞാവുൾ, ഞാറ എന്നീ പേരുകളിൽ പ്രദേശികമായി അറിപ്പെടുന്ന ഞാവലിന് ഔഷധഗുണവുമേറെയാണ്. ജീവകം എയും സിയും അടങ്ങിയിരിക്കുന്ന ഞാവലിന്റെ കുരു പ്രമേഹത്തിനും മരുന്നായി ഉപയോഗിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.