Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightസപ്ലൈകോക്ക് നെല്ല്...

സപ്ലൈകോക്ക് നെല്ല് നൽകുന്നവർ പുതിയ ബാങ്ക് അക്കൗണ്ട് തരപ്പെടുത്തുന്ന തിരക്കിൽ

text_fields
bookmark_border
New Supplyco Billing
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: സ​പ്ലൈ​കോ​ക്ക് നെ​ല്ല് ന​ൽ​കു​ന്ന​വ​രി​ൽ എ​സ്.​ബി.​ഐ, ക​ന​റ ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ടി​ല്ലാ​ത്ത ക​ർ​ഷ​ക​ർ പു​തി​യ അ​ക്കൗ​ണ്ട് ത​ര​പ്പെ​ടു​ത്തു​ന്ന തി​ര​ക്കി​ൽ. സ​പ്ലൈ​കോ​ക്ക് എ​സ്.​ബി.​ഐ, ക​ന​റ ബാ​ങ്കു​ക​ളു​മാ​യി മാ​ത്ര​മാ​ണ് ഈ ​വ​ർ​ഷം മു​ത​ൽ ക​രാ​ർ. എ​ന്നാ​ൽ, ഗ്രാ​മീ​ണ ബാ​ങ്കി​ലാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​ർ​ക്കും അ​ക്കൗ​ണ്ടു​ള്ള​ത്.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​നി​ൽ ആ​ദ്യ​ഘ​ട്ടം ന​വം​ബ​ർ മ​ധ്യ​ത്തോ​ടെ​യും ര​ണ്ടാം​ഘ​ട്ടം ജ​നു​വ​രി ഒ​ന്ന് മു​ത​ലും ആ​രം​ഭി​ച്ചെ​ങ്കി​ലും ക​രാ​റു​ള്ള ര​ണ്ട് ബാ​ങ്കു​ക​ളി​ലൊ​ന്നി​ൽ അ​ക്കൗ​ണ്ടി​ല്ലാ​ത്ത ക​ർ​ഷ​ക​ർ പു​തു​താ​യി അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി. സീ​റോ ബാ​ല​ൻ​സ് അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ എ​സ്.​ബി.​ഐ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി കൃ​ഷി ഭ​വ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ബാ​ങ്കു​ക​ളു​ടെ കാ​മ്പ​യി​ൻ ന​ട​ത്താ​നും ധാ​ര​ണ​യു​ണ്ട്.

സ​ർ​ക്കാ​ർ ക​ണ​ക്കി​ൽ നെ​ൽ​കൃ​ഷി​ക്ക് വി​രി​പ്പ്, മു​ണ്ട​ക​ൻ, പു​ഞ്ച എ​ന്നി​ങ്ങ​നെ മൂ​ന്ന് ഘ​ട്ട കൃ​ഷി​യു​ണ്ടെ​ങ്കി​ലും സ​പ്ലൈ​കോ ഇ​ത് ര​ണ്ടാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. വി​രി​പ്പും മു​ണ്ട​ക​നും കൃ​ഷി​യി​റ​ക്കു​ന്ന​വ​രാ​ണ് ന​വം​ബ​ർ മ​ധ്യ​ത്തോ​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പു​ഞ്ച കൃ​ഷി​ക്ക് ജ​നു​വ​രി ഒ​ന്നി​ന് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

ഈ ​ക​ർ​ഷ​ക​രി​ൽ എ​സ്.​ബി.​ഐ, ക​ന​റ ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ടി​ല്ലാ​ത്ത​വ​ർ പു​തു​താ​യി അ​ക്കൗ​ണ്ട് തു​റ​ക്ക​ണ​മെ​ന്നും അ​വ​രെ സ​പ്ലൈ​കോ നേ​രി​ട്ട് വി​ളി​ക്കു​മെ​ന്നും കൃ​ഷി​വ​കു​പ്പ് അ​റി​യി​ച്ചു. കാ​ർ​ഷി​ക ബാ​ങ്കെ​ന്ന നി​ല​യി​ൽ ഗ്രാ​മീ​ണ ബാ​ങ്കി​ലാ​ണ് ക​ർ​ഷ​ക​ർ പ​ല​രും അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​ത്. അ​ങ്ങാ​ടി​പ്പു​റ​ത്തെ 300 ക​ർ​ഷ​ക​രി​ൽ 250 ഓ​ളം പേ​രും ഏ​ലം​കു​ള​ത്തെ 319 പേ​രും ഗ്രാ​മീ​ണ ബാ​ങ്കി​ൽ അ​ക്കൗ​ണ്ടു​ള്ള​വ​രാ​ണെ​ന്ന് കൃ​ഷി ഓ​ഫി​സ​ർ​മാ​ർ പ​റ​ഞ്ഞു.

ഈ ​അ​നു​പാ​ത​ത്തി​ലാ​ണ് മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ട്. ക​ർ​ഷ​ക​ന്റെ പേ​രി​ലാ​ണ് സ​പ്ലൈ​കോ തു​ക അ​നു​വ​ദി​ക്കു​ക​യെ​ന്ന​തി​നാ​ൽ വ്യ​ക്തി​യു​ടെ പേ​രി​ൽ ത​ന്നെ അ​ക്കൗ​ണ്ട് വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SupplycoNew Bank AccountPaddy Providers
News Summary - New Bank Account by Supplycok Paddy Providers Sorting busy
Next Story