നീര ടെക്നീഷ്യനുള്ള ദേശീയ അവാർഡ് ദിലീപ് കുമാറിന്
text_fieldsദിലീപ് കുമാർ
തൃശൂർ: മികച്ച നീര ടെക്നീഷ്യനുള്ള കേന്ദ്ര നാളികേര വികസന ബോർഡിന്റെ ദേശീയ അവാർഡ് കേരള കാർഷിക സർവകലാശാലയിലെ നീര മാസ്റ്റർ ട്രെയിനർ പി. ദിലീപ് കുമാറിന് ലഭിച്ചു. കാർഷിക സർവകലാശാലയിൽ 2008 മുതൽ നീര ഗവേഷണ പദ്ധതിയുടെ ഭാഗമാണ് ദിലീപ് കുമാർ. പൂങ്കുലനീരിൽനിന്ന് പുളിപ്പിക്കാതെ വേർതിരിച്ചെടുക്കുന്ന നീര കേരാമൃതം കരുവാച്ചേരി, പീലിക്കോട്, പടന്നക്കാട് ഫാമുകളിൽനിന്ന് പടന്നക്കാട് കാർഷിക കോളജ് പ്ലാന്റിൽ എത്തിക്കുന്നത് ദീലിപ് അടക്കമുള്ള ഒമ്പത് ടെക്നീഷ്യന്മാരുടെ നേതൃത്വത്തിലാണ്. ദിലീപിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മറ്റ് ഫാമുകളിലും നീര ചെത്ത് പരിശീലനം നൽകുന്നുണ്ട്. ലോക നാളികേര ദിനത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന ചടങ്ങിൽ കേന്ദ്ര നാളികേര വികസന ഓഫിസർ രാജുഭൂഷൺ പ്രസാദിൽനിന്ന് ദിലീപ് അവാർഡ് ഏറ്റുവാങ്ങി.

