Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightമു​ഹ​മ്മ​ദ്...

മു​ഹ​മ്മ​ദ് മു​ൻ​ഷി​ദ്​ മി​ക​ച്ച കു​ട്ടിക​ർ​ഷ​ക​ൻ

text_fields
bookmark_border
muhammad munshid child farmer
cancel
camera_alt

മു​ഹ​മ്മ​ദ്‌ മു​ൻ​ഷി​ദ്

അ​ങ്ങാ​ടി​പ്പു​റം: പു​ലാ​മ​ന്തോ​ൾ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച കു​ട്ടി​ക്ക​ർ​ഷ​ക​നു​ള്ള പു​ര​സ്കാ​രം അ​ങ്ങാ​ടി​പ്പു​റം ചി​ര​ട്ട​മ​ല​യി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ്‌ മു​ൻ​ഷി​ദി​ന്.

പ​രി​യാ​പു​രം സെ​ന്‍റ്​ മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് പി. ​മു​ഹ​മ്മ​ദ് മു​ൻ​ഷി​ദ്. ചീ​ര​ട്ടാ​മ​ല എ.​എ​ൽ.​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ആ​ട്, പ​ശു, മു​യ​ൽ, താ​റാ​വ്, കോ​ഴി, അ​ല​ങ്കാ​ര​മ​ത്സ്യ​ങ്ങ​ൾ എ​ന്നി​വ വ​ള​ർ​ത്തു​ക​യും വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട് ഈ ​മി​ടു​ക്ക​ൻ. ത​ക്കാ​ളി, വെ​ണ്ട, പ​ട​വ​ലം, ചീ​ര, വി​വി​ധ​ത​രം മു​ള​ക് എ​ന്നി​വ​യെ​ല്ലാം മു​ൻ​ഷി​ദി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലു​ണ്ട്. ചീ​ര​ട്ടാ​മ​ല മ​ദ്​​റ​സ​ക്ക്​ സ​മീ​പം താ​മ​സി​ക്കു​ന്ന പു​ലാ​ശ്ശേ​രി അ​ബ്ദു​റ​ഹി​മാ​ന്‍റെ​യും സെ​ലീ​ന​യു​ടെ​യും മ​ക​നാ​ണ്.

Show Full Article
TAGS:Child Farmer 
News Summary - Muhammed Munshid The best child farmer
Next Story