വേരു മുതൽ ശിഖരം വരെ മരത്തിൽ ചുമന്നു കുലച്ചുനിൽക്കും; കൗതുക കാഴ്ചയേകി 'മൂട്ടിൽപഴം'
text_fieldsമൂട്ടിൽപഴം
മൂവാറ്റുപുഴ: വേരു മുതൽ ശിഖരം വരെ മരത്തിൽ മുഴുവൻ ചുമന്നുതുടുത്ത് കുലച്ചുനിൽക്കുന്ന പഴങ്ങൾ. ഇത് മൂട്ടിൽ പഴം. പശ്ചിമഘട്ട വനമേഖലയിൽ മാത്രം കണ്ടുവരുന്ന മൂട്ടിൽപഴം നാട്ടിൻപുറത്ത് വിളയിച്ചിരിക്കുകയാണ് ആവോലി പനേലിൽ പി.ജെ. മാത്യു. മണ്ണിന് തൊട്ടുമുകളിൽ മുതൽ മരത്തിന്റെ ശിഖരങ്ങൾ മുഴുവൻ പഴങ്ങൾ ഉണ്ടാകുമെന്നതിനാലാണ് ഇതിന് ഈ പേരു വന്നത്.
മൂട്ടിപ്പുളി, കാട്ടുനെല്ലി എന്നൊക്കെ പ്രാദേശികമായി പല പേരുകളിൽ അറിയപ്പെടുന്ന ഈ പഴത്തിന് പുളിയും മധുരവും ചവർപ്പും കൂടിയ രുചിയാണ്. അധികം കട്ടിയില്ലാത്ത പുറംതോട് നീക്കംചെയ്ത് ഉള്ളിലെ മാംസള ഭാഗമാണ് കഴിക്കേണ്ടത്. രണ്ടോ മൂന്നോ കായകളുടെ ആവരണമായാണ് ഭക്ഷ്യയോഗ്യമായ മാംസള ഭാഗമുള്ളത്. വൈറ്റമിൻ-സി യുടെ കലവറയായ ഇവ ശരീരോഷ്മാവ് കുറച്ച് ദഹനം ത്വരിതപ്പെടുത്തുകയും രക്ത ശുദ്ധീകരണം നടത്തുകയും ചെയ്യും.
ഇവയുടെ പുറം തോടുൾപ്പെടെ അച്ചാറിനും ഉപയോഗപ്പെടുത്താറുണ്ട്. വൈൻ, ജ്യൂസ് പോലുള്ള ഉപയോഗവുമുണ്ട്. കാട്ടുമൃഗങ്ങൾക്ക് പ്രത്യേകിച്ച് കരടി, മാൻ, കുരങ്ങ് തുടങ്ങിയവയ്ക്ക് ഏറെ ഇഷ്ടമാണ് മൂട്ടിപ്പഴം. മരം നിറയെ ചുവന്ന ബൾബു പോലെ തെളിഞ്ഞുതിളങ്ങി നിൽക്കുന്ന പഴം കാണാൻ നിരവധി പേരാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

