Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കരക്കേരു പാടത്തിലും വിരുന്നെത്തി നെയ്​ച്ചോർ നെല്ലി​െൻറ സുഗന്ധം
cancel
camera_alt

നെയ്​ച്ചോർ അരിയായ ജീരകശാല വിളയിപ്പിച്ചെടുത്ത പാടത്ത് മധു

കരക്കേരു പാടത്തിലും വിരുന്നെത്തി നെയ്​ച്ചോർ നെല്ലി​െൻറ സുഗന്ധം

text_fields
bookmark_border
ജീരകശാലയുടെ സുഗന്ധം പരിസരത്തെങ്ങും പരക്കുകയാണിപ്പോൾ

ചെറുവത്തൂർ: കർഷകരായ മാതാപിതാക്കളുടെ വിയോഗത്തോടെ തുടർന്ന് പൂർണ്ണമായും തരിശു ഭൂമിയായി കിടന്ന ഒന്നരയേക്കറയോളം പാടത്ത് 'മധു' വിളയിച്ചത് നെയ്​ച്ചോർ അരി. കുട്ടിക്കാലം തൊട്ട്‌ പകർന്നു കിട്ടിയ പൈതൃക കൃഷിരീതിയോടൊപ്പം ത​േൻറതായ നേരറിവുകളെ സമന്വയിപ്പിച്ച് സർക്കാർ ജീവനക്കാരനായ കരക്കേരുലെ മുണ്ടയിൽ മധുവാണ് നൂതന വിത്തിനങ്ങളായ ജീരകശാല (നെയ്​ച്ചോർ അരി), ശ്രേയ, ഉമ എന്നീ നെല്ലിനങ്ങൾ മുട്ടിയുരുമ്മി കൃഷി ചെയ്തത് വിജയിപ്പിച്ചത്.

ജീരകശാലയുടെ സുഗന്ധം പരിസരത്തെങ്ങും പരക്കുകയാണിപ്പോൾ. ഓരോ തവണയും കൃഷിയിൽ പരീക്ഷണങ്ങൾ നടത്തുന്ന മധു കഴിഞ്ഞ വർഷം ഔഷധ പ്രാധാന്യമുള്ള നെല്ലിനമായ രക്തശാലിയാണ് വിളയിച്ചെടുത്തത്. ലോക്ഡൗൺ കാലയളവിൽ കണിവെള്ളരി കൃഷി ചെയ്തപ്പോഴും നൂറു മേനിയായിരുന്നു വിളവ്. മണ്ണറിഞ്ഞ് വിളവിറക്കിയാൽ മനസ്സറിഞ്ഞ് വിളവ് നൽകുമെന്നതാണ് മധുവിൻ്റെ അനുഭവപാഠം. ജോലിക്ക് പോകുന്നതിന് മുമ്പ് അതിരാവിലെയും മടങ്ങിയെത്തിയ ശേഷവും, ഒഴിവു ദിവസങ്ങളിൽ മുഴുവൻ സമയവും കൃഷി പരിപാലനത്തിൽ മാത്രമാണ് മധുവിൻ്റെ ശ്രദ്ധ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story