വിളവൊരുക്കം പദ്ധതിക്ക് തുടക്കം
text_fieldsവിളവൊരുക്കം പദ്ധതി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീർ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞിരപ്പള്ളി: ജൈവ ഭക്ഷ്യവിളകളുടെ ഉൽപാദന വർധന, കർഷകപക്ഷ വിപണി ഇടപെടൽ എന്നീ ലക്ഷ്യങ്ങളുമായി ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റിയുടെ വിളവൊരുക്കം വിപണിയിലെ കരുതൽ പദ്ധതിക്ക് തുടക്കമായി.
മേൽത്തരം നടീൽ വസ്തുക്കളുടെ വിതരണം, ശാസ്ത്രീയ കൃഷിമുറകളുടെ പ്രചാരണം, ശരിയായ വിപണി ഇടപെടൽ എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആനക്കല്ല് കാരിക്കൽ പാപ്പച്ചന്റെ കൃഷിയിടത്തിൽനിന്ന് ജൈവ കാർഷികോൽപന്നങ്ങൾ ഏറ്റുവാങ്ങി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് ജോസഫ് മാത്യു പടിഞ്ഞാറേമുറിയിൽ അധ്യക്ഷനായി. ക്ലബ് രക്ഷാധികാരി ജോളി മടുക്കക്കുഴി പദ്ധതി വിശദീകരണവും ഗ്രാമപഞ്ചായത്തംഗം ബിജോ മോൾ ബാബു മുഖ്യപ്രഭാഷണവും നടത്തി.
കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജോർഡിൻ കിഴക്കേത്തലക്കൽ, മുൻ ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലയിൽ, ക്ലബ് സെക്രട്ടറി കെ.ആർ. സന്തോഷ്, എൻ. സോമനാഥൻ, സണ്ണി വെട്ടത്ത്, ജോർജ് കൊച്ചുപറമ്പിൽ, റെജി പടിഞ്ഞാറേമുറിയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

