Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലാവസ്ഥാ വെല്ലുവിളികൾ നേരിടാൻ കൃഷിയിൽ പുതുനയം; കാർഷിക നയം പുതുക്കാൻ സർക്കാർ

text_fields
bookmark_border
കാലാവസ്ഥാ വെല്ലുവിളികൾ നേരിടാൻ കൃഷിയിൽ പുതുനയം; കാർഷിക നയം പുതുക്കാൻ സർക്കാർ
cancel

തിരുവനന്തപുരം: കേരളത്തിന്റെ കാർഷിക നയം കാലാനുസൃതമായ മാറ്റങ്ങളോടെ പുനഃപരിശോധിക്കുന്നത് സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. എം.എൽ.എമാരായ ഉഷ വിജയൻ, സനീഷ്‌കുമാർ ജോസഫ്, കെ. ജയന്ത്, ടി. ഒ. മോഹനൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

1992-ൽ രൂപീകരിച്ച കാർഷിക നയം അവസാനമായി പരിഷ്കരിച്ചത് 2015-ലാണ്. തോട്ടഭൂമിയിൽ വൈവിധ്യമാർന്ന വിളകൾ കൃഷി ചെയ്യുന്നതിനും ഫാം ടൂറിസം ഉൾപ്പെടെയുള്ള കാർഷികാധിഷ്ഠിത വ്യവസായങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും നിലവിലെ ഭൂവിനിയോഗ രീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടാൻ ജലസംരക്ഷണ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കും. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കുന്നതിനൊപ്പം കാലാവസ്ഥാ പ്രതിരോധ കൃഷിരീതികൾ വ്യാപിപ്പിക്കാനും വിപണന ശൃംഖല ശക്തിപ്പെടുത്താനും നടപടിയുണ്ടാകും.

കർഷകരുടെ വലിയ ആശങ്കയായ വന്യജീവി ആക്രമണങ്ങളിൽ നിന്ന് കൃഷിയെയും കർഷകരെയും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കും. കാർഷിക മേഖലയിൽ സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം 'കേരള ബ്രാൻഡ്' വഴി ദേശീയ-അന്തർദേശീയ വിപണികളിൽ നാടൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനും പുതിയ നയപരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Govt New Agricultural Policy to Tackle Climate Change Challenges
Next Story