Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർഷകർക്ക് ഇനി സ്മാർട്ട് ഐ.ഡി കാർഡ്; സേവനങ്ങളും ആനുകൂല്യങ്ങളും വേഗത്തിൽ ലഭ്യമാക്കും

text_fields
bookmark_border
സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ്
കർഷകർക്ക് ഇനി സ്മാർട്ട് ഐ.ഡി കാർഡ്; സേവനങ്ങളും ആനുകൂല്യങ്ങളും വേഗത്തിൽ ലഭ്യമാക്കും
cancel
camera_alt

സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് നിർവഹിക്കുന്നു

മുട്ടിൽ: കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിലും വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് നിർവഹിച്ചു. ‘കതിർ’പദ്ധതിയുടെ ഭാഗമായാണ് ഏകീകൃത ഡിജിറ്റൽ കർഷക തിരിച്ചറിയൽ സംവിധാനം നടപ്പാക്കുന്നത്.

ഇതോടൊപ്പം മുട്ടിൽ സ്മാർട്ട് കൃഷിഭവന്റെയും സോയിൽ ഹെൽത്ത് കാർഡ് പദ്ധതിയുടെയും ഉദ്ഘാടനവും നടന്നു. കതിർ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകരുടെ വിവരങ്ങളുമായി ബന്ധിപ്പിച്ച് ഓരോ കർഷകനും യൂണീക് ഫാർമർ ഐഡന്റിറ്റി നൽകുകയാണ് സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ ലക്ഷ്യം. കാർഡിലെ ക്യു.ആർ കോഡ് ഉപയോഗിച്ച് അംഗീകൃത സംവിധാനങ്ങളിലൂടെ കർഷകന്റെ കതിർ പ്രൊഫൈലുമായി ബന്ധിപ്പിച്ച വിവരങ്ങൾ വേഗത്തിൽ പരിശോധിക്കാനാകും. കാർഡിൽ ഉൾപ്പെടുത്തിയ എംബഡഡ് ചിപ്പ് ഭാവിയിൽ വിവിധ കാർഷിക സേവനങ്ങൾ, പദ്ധതികൾ, ആനുകൂല്യങ്ങൾ, സേവന ഇടപാടുകൾ എന്നിവ സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിനും വെരിഫിക്കേഷൻ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.

സംസ്ഥാനത്തെ 1,076 കൃഷിഭവനുകളിൽ തിരഞ്ഞെടുത്ത 14 സ്മാർട്ട് കൃഷിഭവനുകളിലാണ് സ്മാർട്ട് ഫാർമർ ഐഡി കാർഡ് പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. കാർഡ് തയാറാക്കൽ, കർഷക വിവരങ്ങളുടെ പരിശോധനയും അംഗീകാരവും, പ്രിന്റിങ്, ഡിജിറ്റൽ സംവിധാനങ്ങളുമായുള്ള ബന്ധിപ്പിക്കൽ തുടങ്ങിയവ പൈലറ്റ് ഘട്ടത്തിൽ പരിശോധിക്കും. തുടർന്ന് ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവൻ കൃഷിഭവനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യം. കർഷകന്റെ കതിർ പ്രൊഫൈലുമായി ബന്ധിപ്പിക്കുന്നതിലൂടെ വിവിധ സേവനങ്ങൾക്ക് ഒരേ വിവരങ്ങൾ ആവർത്തിച്ച് നൽകേണ്ട സാഹചര്യം കുറക്കാനും വെരിഫിക്കേഷൻ നടപടികൾ ലളിതമാക്കാനും സാധിക്കും. ഭൂമി, വിള, മണ്ണ് പരിശോധന, കാർഷിക ഉപദേശങ്ങൾ, പ്ലാന്റ് ഡോക്ടർ, ഇൻപുട്ട് മാനേജ്മെന്റ്, കാർഷിക യന്ത്രവൽക്കരണം, ഇൻഷുറൻസ്, വിവിധ സർക്കാർ പദ്ധതികൾ, വിപണന സഹായം തുടങ്ങിയ സേവനങ്ങളെ ഭാവിയിൽ ഏകീകൃത ഫാർമർ ഐ.ഡി യുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

സ്മാർട്ട് ഫാർമർ ഐ.ഡി കാർഡ് തിരിച്ചറിയൽ കാർഡ് എന്നതിലുപരി കർഷക കേന്ദ്രീകൃത ഡിജിറ്റൽ കാർഷിക സേവനങ്ങളുടെ ഏകീകരണത്തിനുള്ള അടിസ്ഥാന സംവിധാനമായാണ് കൃഷി വകുപ്പ് വിഭാവനം ചെയ്യുന്നത്. കർഷകരുടെ വിവരങ്ങൾ കൂടുതൽ കൃത്യമായും ഏകീകൃതമായും കൈകാര്യം ചെയ്യുന്നതിനും പദ്ധതികളുടെ സേവന വിതരണവും നിരീക്ഷണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഇത് സഹായകമാകും. പൈലറ്റ് ഘട്ടത്തിൽ നിന്നുള്ള അനുഭവങ്ങളും സാങ്കേതിക പഠനങ്ങളും ഉൾപ്പെടുത്തി സംസ്ഥാനത്തെ മുഴുവൻ കർഷകർക്കും ഏകീകൃത ഡിജിറ്റൽ കാർഷിക ഐഡന്റിറ്റി ലഭ്യമാക്കുകയാണ് ദീർഘകാല ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Government Launches Smart Farmer ID Card to Streamline Agricultural Services
Next Story