പച്ചപിടിക്കാതെ തോട്ടവും തൊഴിലാളികളും
text_fieldsകാപ്പി, തേയില, റബർ തുടങ്ങിയ കൃഷികളും അനുബന്ധ വ്യവസായവും കൂടിച്ചേർന്ന തോട്ടം മേഖലയിൽ തൊഴിലാളികൾ കടുത്ത പ്രത ിസന്ധിയിൽ. രാജ്യത്തെ തോട്ടം മേഖലയുടെ പകുതിയോളം വരുന്ന കേരളത്തില്‍ കഴിഞ്ഞ മൂന്നു നാലു വർഷമായി ഉൽപാദനവും വരുമ ാനവും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
വയനാട് പോലുള്ള പ്രദേശങ്ങളിൽ ചില പ്രമുഖ എസ്റ്റേറ്റുകൾ മാസങ്ങളായി പൂട്ടിക്കിടക്കുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം വൻകിട തോട്ടം മേഖലയിൽ മാത്രമുണ്ട്. അതിനിടെ കോവിഡ് ലോക്ഡൗൺ കൂടിയായപ്പോൾ സ്ഥിതി രൂക്ഷം. 2012-13 സാമ്പത്തിക വര്‍ഷം കൈവരിച്ച 21,000 കോടി രൂപയുടെ ഉൽപാദനം ഇപ്പോള്‍ 10,000 കോടിയിൽ താഴേക്ക് കൂപ്പുകുത്തി.
കേരളത്തിലെ തോട്ടം മേഖല 7,11,031 ഹെക്ടര്‍ ആണ്. കൃഷിഭൂമിയുടെ 27 ശതമാനം. ഏകദേശം മൂന്നു ലക്ഷത്തിലധികം തൊഴിലാളികള്‍ തോട്ടം മേഖലയിലുണ്ട്. മേഖലയെ പരോക്ഷമായി ആശ്രയിച്ച് കഴിയുന്നവർ െതാഴിലാളി കുടുംബങ്ങളടക്കം 30 ലക്ഷത്തിലേറെ വരും. 25,000 കിലോ ചായപ്പൊടി ഉൽപാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 6000-7000 കിലോയാണ് ഉൽപാദനമെന്ന് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ പറഞ്ഞു. തേയില, കാപ്പി, റബർ, ഏലം തോട്ടങ്ങളാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ആഭ്യന്തര-അന്താരാഷ്ട്ര വിപണികൾ ഇല്ലാത്തതിനാൽ ചായപ്പൊടിയടക്കം കെട്ടിക്കിടക്കുന്നു.
ലോക്ഡൗൺ ദിവസങ്ങളിൽ ജോലി മുടങ്ങിയതിനാൽ തേയില മൂത്തുപോയതായും ഇനി വളർന്ന ഭാഗം വെട്ടിയൊഴിവാക്കി പുതിയത് തളിർത്താലേ കിള്ളാനാകൂയെന്നും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് പി.പി. ആലി പറഞ്ഞു. വളം, കീടനാശിനികൾ, കൃഷി ഉപകരണങ്ങൾ എന്നിവ കിട്ടാനില്ലാത്തത് പ്രതിസന്ധി ഇരട്ടിപ്പിച്ചു. തമിഴ്നാട് ഉൾപ്പെടെ ഇതരസംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ എത്താത്തതും പ്രതിസന്ധിയുണ്ടാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.