കാർഷിക മേഖലക്ക് അടിയന്തര പുനരുജ്ജീവനം ആവശ്യം
text_fieldsകോവിഡ് ലോക്ഡൗൺ സംസ്ഥാനത്തെ കാർഷിക മേഖലയെ സാരമായി ബാധിച്ചുകഴിഞ്ഞു. 68 ലക്ഷം ഭൂവുടമകളിൽ 66 ലക്ഷവും ഒരു ഹെക് ടറിൽ താഴെ ഭൂമിയുള്ള നാമമാത്ര കർഷകരാണെന്നതാണ് സംസ്ഥാനത്തിെൻറ സ്ഥിതി ഗുരുതരമാക്കുന്നത്. നഗര-ഗ്രാമ അന് തരം കുറവായ കേരളത്തിൽ പകുതിയിലധികം ജനങ്ങളും ജീവിക്കുന്നത് കൃഷിയുമായി ബന്ധപ്പെട്ട് ഗ്രാമങ്ങളിലാണ്.
സംസ ്ഥാനത്തെ മൊത്തം കൃഷി ഭൂമിയായ ഇരുപത്തിയഞ്ച് ലക്ഷം ഹെക്ടറിെൻറ അറുപതു ശതമാനത്തിലധികവും ദീർഘകാല തോട്ടവി ളകളാണെന്നതും മറ്റൊരു പ്രത്യേകതയാണ്. ഭക്ഷ്യ വിളകളായ നെല്ല്, മരച്ചീനി, പച്ചക്കറികൾ, പഴങ്ങൾ എന്നിവയും െതങ്ങു ം കൂടി ബാക്കി നാൽപതു ശതമാനം. സംസ്ഥാനത്തെ മൊത്തം തൊഴിലാളികളുടെ പതിനേഴ് ശതമാനവും കൃഷി രംഗത്താണ്.
സംസ്ഥാന ത്ത് 1.97 ലക്ഷം ഹെക്ടർ സ്ഥലത്തുനിന്നും 5.78 ലക്ഷം ടൺ നെല്ലുൽപാദിപ്പിക്കുന്നു. ഇതിെൻറ നാൽപതു ശതമാനവും പുഞ്ചകൃഷ ിയാണ്.
പ്രത്യേകിച്ച് ആലപ്പുഴ, തൃശൂർ, കോട്ടയം, പാലക്കാട് ജില്ലകളിൽ. കോവിഡ് കാലത്ത് കൊയ്ത്തുമെതി യന്ത്രങ്ങളുടെ അഭാവം കൊയ്ത്തിനെ സാരമായി ബാധിച്ചു. പ്രത്യേകിച്ചും ലോക്ഡൗണിെൻറ ആദ്യ നാളുകളിൽ. കർണാടകത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും യന്ത്രങ്ങൾ എത്താതിരുന്നതാണ് കാരണം. കൊയ്ത്ത് താമസിച്ചത് നെല്ല് സംഭരണത്തെയും തകിടംമറിച്ചു. തെങ്ങിെൻറ കാര്യത്തിലും മുഖ്യമായും വിളവെടുപ്പിനെയാണ് ബാധിച്ചത്.
ഏകദേശം അമ്പതിനായിരം ഹെക്ടർ സ്ഥലത്ത് സംസ്ഥാനത്ത് പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. പ്രാദേശിക മാർക്കറ്റുകളെല്ലാം അടച്ചത് ആദ്യ ദിനങ്ങളിൽ പച്ചക്കറി-പഴം കർഷകരെ നഷ്ടത്തിലാക്കി.
ലോക്ഡൗൺ ബാധിച്ചത് ഇങ്ങനെ
നെല്ല് സംഭരണം തകരാറിലായി
കൃഷി ഉൽപന്നങ്ങൾ വിളവെടുത്ത് കച്ചവടക്കാരിൽ എത്തിക്കുന്നത് തടസ്സപ്പെട്ടു
തൊഴിൽ ലഭ്യതക്കുറവ് വിളവെടുപ്പിനെ ബാധിച്ചു
ഗതാഗത സംവിധാനം നിലച്ചത് വിപണി ഇല്ലാതാക്കി. വിൽപനയും തടസ്സപ്പെട്ടു
ചന്തകൾ അടഞ്ഞുകിടന്നത് വിൽപനയെ ബാധിച്ചു
കർഷകർക്ക് കിട്ടുന്ന വില ഗണ്യമായി കുറഞ്ഞു
വേനൽക്കാല വിളകളായ ചേന, കാച്ചിൽ തുടങ്ങിയവയുടെ നടീൽ താമസിച്ചു
വിതരണ ശൃംഖലയിലുണ്ടായ തകരാറുകൾ കൃഷിയുടെ എല്ലാ മേഖലകളെയും സ്തംഭിപ്പിച്ചു
സ്വീകരിക്കേണ്ട നടപടികൾ
സംസ്ഥാനത്തിെൻറ മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ ഒമ്പതര ശതമാനം സംഭാവന ചെയ്യുന്ന കൃഷി മേഖലയെ എങ്ങനെ പുനരുജ്ജീവിപ്പിക്കാം എന്ന് ചിന്തിക്കേണ്ട സമയമാണിത്. കർഷകരുടെ ഉൽപന്നങ്ങൾക്ക് ഡിമാൻറ് വർധിപ്പിക്കുക, വിലയിടിവ് പിടിച്ചുനിർത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കൃഷിക്ക് ഉപയോഗിക്കുന്ന വിത്ത്, വളം തുടങ്ങിയവ കുറഞ്ഞ വിലയിൽ ലഭ്യമാക്കണം. നിലവിലുള്ള സബ്സിഡി വിപുലമാക്കണം. പി.എം. കിസാൻ പദ്ധതിയിലൂടെ നൽകുന്ന ആനുകൂല്യങ്ങൾ പാട്ടകൃഷിക്കാർക്കും കൃഷി തൊഴിലാളികൾക്കുംകൂടി ലഭ്യമാക്കുന്നത് കർഷകർക്ക് വലിയ ആശ്വാസമാകും.
പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി നടത്തുന്ന കർഷകരുടെ എണ്ണം വളരെ കൂടുതലുള്ള സംസ്ഥാനമാണിത്. ഏകദേശം പത്തു ലക്ഷം തൊഴിലാളികൾ വിവിധ കാർഷിക പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. സംസ്ഥാനത്ത് ലഭ്യമായ വിള ഇൻഷുറൻസ്, കൃഷി ചെലവുമായി താരതമ്യം ചെയ്യുേമ്പാൾ വളരെ തുച്ഛമാണ്. തൊഴിലാളികളുടെ കൂലിയും മറ്റു ചെലവുകളും മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതലായതിനാൽ അതിെൻറ അടിസ്ഥാനത്തിൽ ഇൻഷുറൻസ് തുക നിശ്ചയിക്കുന്നത് കർഷകർക്ക് ഗുണകരമാകും. ഭക്ഷ്യ വിതരണ ശൃംഖല പുനഃസ്ഥാപിക്കുക എന്നത് സമയമെടുക്കുമെങ്കിലും അതിനാണ് പ്രധാനമായും ഊന്നൽ നൽകേണ്ടത്. പണം ഇല്ലെങ്കിൽ കർഷകർക്ക് കൃഷി ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ കഴിയില്ല.
കർഷകരിൽനിന്നും നേരിട്ടുതന്നെ അവരുടെ എല്ലാ വിളകളും ആവശ്യക്കാർക്ക് വാങ്ങാൻ കഴിയുന്ന സംവിധാനം ഉണ്ടാക്കണം. പ്രത്യേകിച്ച് പെട്ടെന്ന് നശിച്ചുപോകുന്ന പഴം, പച്ചക്കറി എന്നിവ. ദേശീയ തൊഴിലുറപ്പു പദ്ധതിയിൽപെടുത്തി ചില സംസ്ഥാനങ്ങളിൽ തൊഴിലില്ലായ്മ വേതനം നൽകിയിട്ടുണ്ട്. ലോക്ഡൗൺ കാരണം ദുരിതമനുഭവിക്കുന്ന നല്ലൊരു വിഭാഗത്തിന് ഈ രീതിയിൽ വേതനം അനുവദിക്കുന്നത് ഭൂരഹിതർക്കും അന്തർസംസ്ഥാന തൊഴിലാളികൾക്കും വലിയ ആശ്വാസമാകും. അടുത്ത വിളവിറക്കുന്നതിന് മുമ്പായി കാർഷിക വായ്പകൾ നൽകുന്നതിനെപ്പറ്റിയും അടിയന്തര പരിശോധനവേണം.
(ലേഖകൻ സി.ടി.സി.ആർ.ഐ തിരുവനന്തപുരത്തെ പ്രിൻസിപ്പൽ സയൻറിസ്റ്റാണ്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.