Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകേരഗ്രാമം: 15 ലക്ഷം...

കേരഗ്രാമം: 15 ലക്ഷം തൈകള്‍ നടും–മന്ത്രി പി. പ്രസാദ്

text_fields
bookmark_border
Keragram 15 lakh saplings will be planted –Minister P. Prasad
cancel
camera_alt

പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ കേ​ര​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ര്‍വ​ഹി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ലൂ​ടെ വ​ര്‍ഷം 15ല​ക്ഷം തെ​ങ്ങും​തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ കേ​ര​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഈ ​വ​ര്‍ഷം 12 ല​ക്ഷം തൈ​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്. ഒ​രു വാ​ര്‍ഡി​ന് 75 തെ​ങ്ങും​തൈ​ക​ള്‍ വീ​തം ന​ല്‍കും.

മൂ​ന്നു​വ​ര്‍ഷം കൊ​ണ്ട് കേ​ര​ഗ്രാ​മ​ങ്ങ​ള്‍ക്ക് തെ​ങ്ങു പ​രി​പാ​ല​ന​ത്തി​നാ​യി 76 ല​ക്ഷം രൂ​പ ന​ല്‍കും. 250 ഹെ​ക്ട​ര്‍ സ്ഥ​ല​ത്താ​ണി​വ പ​രി​പാ​ലി​ക്കു​ക. കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ളെ സം​യോ​ജി​പ്പി​ച്ച് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​ന​ല്‍കി പ​ന്ത​ളം തെ​ക്കേ​ക്ക​ര കേ​ര​ഗ്രാ​മം എ​ന്ന ബ്രാ​ന്‍ഡി​ല്‍ വെ​ളി​ച്ചെ​ണ്ണ, ഉ​രു​ക്കു വെ​ളി​ച്ച​ണ്ണ യൂ​നി​റ്റ് നി​ര്‍മി​ച്ച് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കാ​ര്‍ഷി​ക വി​ക​സ​ന ക​ര്‍ഷ​ക​ക്ഷേ​മ വ​കു​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ കേ​ര​ക​ര്‍ഷ​ക​രെ​യും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും കാ​ര്‍ഷി​ക വി​ക​സ​ന സ​മി​തി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സം​യോ​ജി​ത വ​ള​പ്ര​യോ​ഗം, രോ​ഗ കീ​ട നി​യ​ന്ത്ര​ണം തു​ട​ങ്ങി വി​വി​ധ ഘ​ട​ക​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് പ​ദ്ധ​തി.

ആ​ര്യാ​ട്ട് വീ​ട് ത​ട്ട​യി​ല്‍ നാ​രാ​യ​ണ​ന്‍, ഒ​രു വീ​ട്ടി​ല്‍ തെ​ക്കേ​തി​ല്‍ സി.​കെ. ര​വി​ശ​ങ്ക​ര്‍, വ​രി​ക്കോ​ലി​ല്‍ പെ​രും​പു​ളി​ക്ക​ല്‍ മോ​ഹ​ന​ന്‍പി​ള്ള, കി​ഴ​ക്കേ വാ​ല​യ്യ​ത്തു​പെ​രും​പു​ളി​ക്ക​ല്‍ എ.​കെ. സു​രേ​ഷ്, ക​ല്ലും​പു​റ​ത്തു ത​ട്ട​യി​ല്‍ മാ​ധ​വ​ന്‍പി​ള്ള, എ​ന്നീ ക​ര്‍ഷ​ക​രെ മ​ന്ത്രി ആ​ദ​രി​ച്ചു. തെ​ങ്ങു​ക​യ​റ്റ യ​ന്ത്രം ന​ല്‍കി ആ​നു​കൂ​ല്യ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ നി​ര്‍വ​ഹി​ച്ചു.

പ​മ്പ് സെ​റ്റ് പെ​ര്‍മി​റ്റ് വി​ത​ര​ണം പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് രേ​ഖ അ​നി​ലും സോ​യി​ല്‍ ഹെ​ല്‍ത്ത് കാ​ര്‍ഡ് വി​ത​ര​ണം പ​ത്ത​നം​തി​ട്ട പ്രി​ന്‍സി​പ്പ​ല്‍ കൃ​ഷി ഓ​ഫി​സ​ര്‍ ജോ​ര്‍ജ് ബോ​ബി​യും നി​ര്‍വ​ഹി​ച്ചു. സം​യോ​ജി​ത വി​ള പ​രി​പാ​ല​നം നാ​ളി​കേ​ര കൃ​ഷി​യി​ല്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ സീ​നി​യ​ര്‍ സ​യ​ൻ​റി​സ്്റ്റ് ഡോ.​എ​ല്‍. നി​ഹാ​ദ്, കാ​യം​കു​ളം സി.​പി.​സി.​ആ​ര്‍.​ഐ പ്രി​ന്‍സി​പ്പ​ല്‍ സ​യ​ൻ​റി​സ്്റ്റ് ഡോ.​എ. ജോ​സ​ഫ് രാ​ജ്കു​മാ​ര്‍ എ​ന്നി​വ​ര്‍ സെ​മി​നാ​ര്‍ ന​യി​ച്ചു. സ​മേ​തി തി​രു​വ​ന​ന്ത​പു​രം ആ​ന്‍ഡ് നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡ​യ​റ​ക്ട​ര്‍ അ​നി​ല മാ​ത്യു, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍, കേ​ര​ള കോ​ണ്‍ഗ്ര​സ് (ജെ) ​ജി​ല്ല പ്ര​സി​ഡ​ൻ​റ്​ വി​ക്ട​ര്‍ ടി.​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

അ​ടൂ​രി​ല്‍ കേ​ര​ഗ്രാ​മം പ​ദ്ധ​തി​യും കാ​ര്‍ഷി​ക സെ​മി​നാ​റും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ര​ഗ്രാ​മം പ​ദ്ധ​തി മാ​ര്‍ഗ​രേ​ഖ മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ടൂ​ര്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ ഡി. ​സ​ജി​ക്ക് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്തു. മി​ക​ച്ച ക​ര്‍ഷ​ക​നാ​യ രാ​ഘ​വ​നെ മ​ന്ത്രി പി. ​പ്ര​സാ​ദ് ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister P. PrasadKeragram project
News Summary - Keragram: 15 lakh saplings will be planted–Minister P. Prasad
Next Story