കർഷക ഉൽപാദക വാണിജ്യ കമ്പനികൾക്ക് സുവർണാവസരം; ‘കേര’ പ്രൊഡക്ടീവ് അലയൻസ് അപേക്ഷ തീയതി നീട്ടി
text_fieldsതിരുവനന്തപുരം: ലോക ബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയുടെ ഭാഗമായുള്ള കർഷക ഉൽപാദക വാണിജ്യ സഖ്യങ്ങളിൽ (പ്രൊഡക്ടീവ് അലയൻസ്) താൽപര്യമുള്ള ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെയും വാണിജ്യ കമ്പനികളുടെയും അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഡിസംബർ 31ൽനിന്ന് 2026 ജനുവരി 31 വരെ നീട്ടി. പ്രമുഖ കമ്പനികളുമായുള്ള സഖ്യങ്ങൾ സ്ഥാപിച്ച് പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തീയതി നീട്ടിയതെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
പദ്ധതിയിൽ അഗ്രി ബിസിനസ് പാർട്ണറായി (ABP) പങ്കുചേരുന്നതിനായി 10 കോടിയിലധികം രൂപ വിറ്റുവരവുള്ള ചെറുകിട-ഇടത്തരം സംരംഭകർക്കും, കർഷക-കാർഷികേതര കമ്പനികൾക്കും, സൂപ്പർ മാർക്കറ്റ് ശൃംഖലകൾ, കയറ്റുമതിക്കാർ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കും ചുരുങ്ങിയത് രണ്ട് വർഷം പ്രവൃത്തി പരിചയമുള്ള 200 അംഗബലമുള്ളതും പത്ത് ലക്ഷം വിറ്റുവരവുള്ളതുമായ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും ഈ അവസരം പ്രയോജനപ്പെടുത്തി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9037824056, 9037824054, 9037824038 നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

