മട്ടുപ്പാവ് കൃഷിയിൽ വേറിട്ട മാതൃകയുമായി ജയപ്രീത
text_fieldsജയപ്രീത മട്ടുപ്പാവിലെ കൃഷിയിടത്തിൽ
കല്ലടിക്കോട്: മട്ടുപ്പാവ് കൃഷി ജീവിതവ്രതമാക്കി വീട്ടമ്മ. കരിമ്പ ഇടക്കുറുശ്ശിയിലെ ജയപ്രീതയാണ് ഈ വേറിട്ട കർഷക. കാബേജ്, കോളിഫ്ലവർ, വഴുതന, ചോളം, ചീര, വെണ്ട തുടങ്ങി വിവിധ ഇനം പച്ചക്കറികൾക്ക് പുറമെ താമരയും 36 ഇനം പഴവർഗങ്ങളും ജയപ്രീതയുടെ തോട്ടത്തിലുണ്ട്. ടെറസിന് മുകളിൽ ശീതകാല പച്ചക്കറി കൃഷി വിജയകരമായി നടത്തിവരുന്നു.
നാട്ടിൽ വളരില്ലെന്ന് കരുതുന്ന പല വിളകളും സുലഭമായി ഇവിടെ വിളയുന്നു. വളപ്രയോഗത്തിൽ ഏറെ ശ്രദ്ധ പുലർത്തിയാണ് കൃഷി. രാസവളങ്ങള്‍ക്ക് പകരം വീട്ടില്‍ സ്വന്തമായി നിര്‍മിച്ച ജൈവവളങ്ങളും ജൈവ കീടനാശിനികളുമാണ് ഉപയോഗിക്കുന്നത്. ഭര്‍ത്താവ് പ്രിനേഷ് കർഷകനാണ്. വിദ്യാര്‍ഥികളായ മക്കള്‍ അശ്വിൻ, അശ്വതി, അശ്വിനി എന്നിവരും കൃഷി തൽപരരാണ്.
നനക്കാനും വിളവെടുക്കാനും മറ്റു പരിചരണത്തിനുമൊക്കെ ഇവർ എപ്പോഴും കൂടെയുണ്ട്. വീട്ടിൽ തന്നെ കേക്ക് നിർമാണവും ടൈലറിങ്ങും നടത്തുന്ന ജയപ്രീതയെ കഴിഞ്ഞ ദിവസം കരിമ്പ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയും ആദരിച്ചു. കൃഷിസ്ഥലമില്ലാത്ത കുടുംബങ്ങള്‍ക്ക് പച്ചക്കറി ലഭ്യമാക്കാന്‍ ഏറെ അനുയോജ്യമാണ് മട്ടുപ്പാവ് കൃഷിയെന്നും കുറഞ്ഞ ചെലവില്‍ ഏറ്റവും നല്ല പച്ചക്കറികള്‍ ആവശ്യാനുസരണം ലഭിക്കുന്നു എന്നതാണ് വലിയ ലാഭമെന്നും ജയപ്രീത പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.