ചക്ക വരവ് കൂടി; വിലയിടിഞ്ഞു, മുമ്പ് കിലോ തൂക്കം നോക്കി വിറ്റിരുന്നതിന് പകരം ഇപ്പോൾ കൂട്ടിയിട്ട് വിൽക്കുകയാണ്
text_fieldsപരിയാരം സ്വാശ്രയ കർഷക മാർക്കറ്റിലെ ചക്ക വിൽപന
ചാലക്കുടി: വിപണിയിൽ വരവുവർധിച്ചതോടെ ചക്കക്ക് വിലയിടിഞ്ഞു. പരിയാരത്തെ സ്വാശ്രയ പച്ചക്കറി മാർക്കറ്റിൽ വൻതോതിലാണ് ചക്ക വരുന്നത്. ലേലം വിളിക്കാൻ കച്ചവടക്കാരുമുണ്ട്. മുമ്പ് കിലോ തൂക്കം നോക്കി വിറ്റ സ്ഥാനത്ത് ഇപ്പോൾ കൂട്ടിയിട്ട് വിൽക്കുകയാണ്. സീസൺ തുടക്കത്തിൽ കിലോക്ക് 40 രൂപ വരെ ഉണ്ടായിരുന്നു.
മഴ പെയ്ത് വെള്ളം കയറുന്നതും വിലയിടിവിന് കാരണമാണ്. നാട്ടിൻപുറങ്ങളിൽ ചക്ക ഉൽപാദനം വർധിച്ചിട്ടുണ്ട്. ഇടിയൻ പ്രായത്തിലുള്ള ചക്ക നാട്ടിൻ പുറങ്ങളിൽനിന്ന് കച്ചവടക്കാർ ശേഖരിക്കാറുള്ളത് പാകമായവയുടെ ലഭ്യതയെ മുമ്പൊക്കെ ബാധിക്കാറുണ്ട്.
വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കയറ്റി അയക്കാറുമുണ്ട്. എന്നാൽ, ഇത്തവണ ഇടിയൻ ചക്കയുടെ കയറ്റുമതി തടസ്സപ്പെട്ടു. അതോടെ കച്ചവടക്കാർ ശേഖരിക്കുന്നത് കുറഞ്ഞു. ഇത് നാട്ടിൻ പുറങ്ങളിൽ പാകമായ ചക്കയുടെ ലഭ്യത കൂടാൻ ഇടയാക്കി. ജൂലൈ തീരുംവരെ ചക്കയുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. ചാലക്കുടി മേഖലയിൽ പരിയാരം, കോടശ്ശേരി പഞ്ചായത്തുകളിലാണ് ചക്ക കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നത്.