Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2025 7:44 AM IST Updated On
date_range 22 May 2025 7:44 AM ISTറബർ കൃഷി ചെയ്യുന്നവർ അറിയാൻ
text_fieldsbookmark_border
- റബർ തൈകൾ നടുന്നതിന് കുറച്ചു മുമ്പോ അല്ലെങ്കിൽ തൈകൾ നടുന്നതിനോടൊപ്പമോ തോട്ടത്തിൽ തോട്ടപ്പയർ പിടിപ്പിക്കേണ്ടതാണ്.
- റബർ നടാൻ വേണ്ടി തയാറാക്കുന്ന കുഴികൾക്ക് സാധാരണ ശിപാർശ ചെയ്യുന്ന വലുപ്പങ്ങൾ 75 സെന്റിമീറ്റർ നീളവും 75 സെന്റിമീറ്റർ വീതിയും 75 സെന്റിമീറ്റർ താഴ്ചയുമോ, 90 സെന്റിമീറ്റർ നീളവും 90 സെന്റിമീറ്റർ താഴ്ചയുമോ ആണ്. നല്ല ആഴമുള്ള (ഒരു മീറ്ററിൽ കൂടുതൽ) മണ്ണാണെങ്കിൽ പോളിത്തീൻ കൂട ഇറക്കിവെക്കാൻ തക്ക ചെറിയ കുഴികളാണെങ്കിലും മതിയാകും.
- ഒരേക്കർ സ്ഥലത്ത് 170 മുതൽ 200 വരെ റബർ തൈകൾ കൃഷി ചെയ്യാനാണ് റബർ ബോർഡ് ശിപാർശ ചെയ്യുന്നത്.
- നല്ല മേൽമണ്ണ് ഉപയോഗിച്ചുവേണം റബർ നടാനുള്ള കുഴികൾ മൂടുവാൻ. കുഴികൾ മൂടാനുപയോഗിക്കുന്ന മേൽ മണ്ണിൽനിന്നും മറ്റു മരങ്ങളുടെ വേരുകളും കല്ലുകളും നീക്കം ചെയ്യണം. ഓരോ കുഴിയുടെയും മുകളിലുള്ള 20 സെന്റീമീറ്റർ മണ്ണിൽ 12 കിലോഗ്രാം (ഒരു കുട്ട നിറച്ച്) നന്നായി ചീഞ്ഞ ചാണകവും (കമ്പോസ്റ്റായാലും മതി) 200 ഗ്രാം റോക്ഫോസ്ഫേറ്റും നന്നായി ഇളക്കി ചേർക്കണം. ഇതു വേരുകളുടെ വളർച്ചയെ വളരെയേറെസഹായിക്കും. വനം വെട്ടിത്തെളിച്ച് പുതുതായി കൃഷിചെയ്യുന്ന സ്ഥലങ്ങളിലെ മണ്ണിൽ ജൈവാംശങ്ങളുണ്ടാകും എന്നതിനാൽ ചാണകമോ കമ്പോസ്റ്റോ ചേർക്കേണ്ട ആവശ്യമില്ല.
- തൈകൾ നടുന്നതിന് മൂന്നുനാല് ആഴ്ച മുമ്പേ കുഴികൾ മൂടിയിരിക്കണം. കുഴികൾ മൂടുമ്പോൾ ഭൂനിരപ്പിൽനിന്ന് അഞ്ച് സെന്റീമീറ്റർ ഉയർന്നിരിക്കാൻ ശ്രദ്ധിക്കണം.
- റബർ കൃഷിയിൽ ഏറ്റവും പ്രധാനം നല്ല ഇനം കൃഷിചെയ്യുക എന്നുള്ളതാണ്. റബർ ബോർഡ് അംഗീകരിച്ച റബർ ഇനങ്ങളുടെ പട്ടികയിൽ ഒന്നാമത്തെ വിഭാഗത്തിൽ ഒന്നാമത്തേതായി ഇപ്പോഴും ഉൾപ്പെടുത്തിയിരിക്കുന്നത് ആർ.ആർ.ഐ.ഐ-105 എന്ന ഇനമാണ്. നമ്മുടെ മണ്ണിനും കാലാവസ്ഥക്കും വളരെ യോജിച്ച ഒരിനമാണ് 105 എന്നാണ് റബർ ബോർഡ് പറയുന്നത്.
- റബറിന്റെ പൊളിത്തീൻ കൂട തൈകൾ കൃഷിസ്ഥലത്ത് നടുമ്പോൾ അവയ്ക്ക് രണ്ടുമൂന്ന് തട്ട് ഇലകളെങ്കിലും ഉണ്ടായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

