Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightറ​ഹ്മാ​ന്റെ ടെ​റ​സി​ൽ...

റ​ഹ്മാ​ന്റെ ടെ​റ​സി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി

text_fields
bookmark_border
റ​ഹ്മാ​ന്റെ ടെ​റ​സി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി
cancel
camera_alt

എം.​ജി.​എ. റ​ഹ്മാ​ൻ വീ​ട്ടി​ലെ ത​ന്റെ പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ

മൊ​ഗ്രാ​ൽ: വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വെ​ടു​പ്പ് ന​ട​ത്തി മൊ​ഗ്രാ​ലി​ലെ മു​ൻ പ്ര​വാ​സി​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യ എം.​ജി.​എ. റ​ഹ്മാ​ൻ മാ​തൃ​ക​യാ​വു​ന്നു.

മൂ​ന്നു പ​തി​റ്റാ​ണ്ട് ദു​ബൈ​യി​ൽ ഒ​രു ക​മ്പ​നി​യി​ൽ പി.​ആ​ർ.​ഒ ആ​യി ജോ​ലി​ചെ​യ്ത് പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് റ​ഹ്മാ​ൻ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു കൈ​ത്തൊ​ഴി​ൽ എ​ന്തെ​ങ്കി​ലും വേ​ണ​മ​ല്ലോ എ​ന്ന് മ​ന​സ്സി​ലു​ദി​ച്ച​പ്പോ​ഴാ​ണ് അ​ടു​ക്ക​ള​ത്തോ​ട്ടം ഉ​ണ്ടാ​ക്കി​യാ​ൽ എ​ന്തേ​യെ​ന്ന് തോ​ന്നി​യ​ത്.

ക​ച്ച​കെ​ട്ടി ഇ​റ​ങ്ങി അ​തു വ​ലി​യ വി​ജ​യ​മാ​യ​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​ദ്ദേ​ഹം. അ​ടു​ക്ക​ള​യി​ലെ ചാ​ര​മാ​ണ് കൃ​ഷി​യി​ലെ വ​ളം. ക​ക്കി​രി, ചീ​ര, കോ​വ​ക്ക, ത​ക്കാ​ളി, ബ​സ​ള, ചീ​ര, മ​റ്റു ഇ​ല​വ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളാ​ണ് എം.​ജി.​എ. റ​ഹ്മാ​ന്റെ അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ലു​ള്ള​ത്. വി​ത്ത് മു​ള​പ്പി​ച്ചെ​ടു​ത്താ​ണ് ചീ​ര​പോ​ലു​ള്ള കൃ​ഷി​ചെ​യ്യു​ന്ന​ത്.

കു​പ്പി ക​മ്പോ​സ്റ്റ​ട​ക്കം കൃ​ഷി​യി​ൽ വ​ള​രെ കു​റ​ഞ്ഞ ചെ​ല​വി​ൽ വ​ള​മൊ​രു​ക്കാ​ൻ നൂ​ത​ന കൃ​ഷി​മാ​ർ​ഗ​ങ്ങ​ൾ, കീ​ട​ങ്ങ​ളെ അ​ക​റ്റാ​നു​ള്ള ചെ​ല​വു കു​റ​ഞ്ഞ മാ​ർ​ഗ​ങ്ങ​ൾ ന​ട​ത്തി ആ​ർ​ക്കു വേ​ണ​മെ​ങ്കി​ലും ത​ങ്ങ​ളു​ടെ അ​ടു​ക്ക​ള ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ജൈ​വ​കൃ​ഷി​യി​ലൂ​ടെ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഒ​രു​ക്കാ​മെ​ന്ന് കാ​ണി​ച്ചു​ത​രു​ക​യാ​ണ് ഈ ​മു​ൻ പ്ര​വാ​സി.

റ​ഹ്മാ​ൻ വീ​ട്ടു​പ​റ​മ്പ് പ​ച്ച​ക്ക​റി​ത്തോ​ട്ട​മാ​ക്കി​യ​പ്പോ​ൾ ഇ​ത് നേ​രി​ട്ടു കാ​ണാ​ൻ കു​മ്പ​ള കൃ​ഷി​ഭ​വ​നി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും മൊ​ഗ്രാ​ൽ സ്കൂ​ളി​ൽ​നി​ന്ന് അ​ധ്യാ​പ​ക​ര​ട​ങ്ങു​ന്ന പി.​ടി.​എ ക​മ്മി​റ്റി​ക​ളും വ​ന്നി​രു​ന്നു. റ​ഹ്മാ​ന്റെ പി​താ​വ് പ​രേ​ത​നാ​യ അ​ബ്ദു​ൽ ഖാ​ദ​ർ മൊ​ഗ്രാ​ലി​ലെ പ​ഴ​യ​കാ​ല കൃ​ഷി​ക്കാ​ര​നി​ലൊ​രാ​ളാ​യി​രു​ന്നു.

മൊ​ഗ്രാ​ൽ ക​ട​പ്പു​റ​ത്ത് വി​ശാ​ല​മാ​യ പ​ന്ത​ലൊ​രു​ക്കി ഒ​രേ​ക്ക​ർ വ​രു​ന്ന സ്ഥ​ല​ത്ത് കോ​വ​ക്ക കൃ​ഷി​ചെ​യ്യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vegetableKasargod NewsMalayalam News
News Summary - Hundreds of thousands of people grow vegetables on Rahman's terrace
Next Story