Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സവാള വില ഉയരുമ്പോൾ ആശങ്ക വേണ്ട; വീട്ടിലും വിജയകരമായി കൃഷി ചെയ്യാം

text_fields
bookmark_border
നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സവാള വില ഉയരുമ്പോൾ ആശങ്ക വേണ്ട; വീട്ടിലും വിജയകരമായി കൃഷി ചെയ്യാം
cancel

പച്ചക്കറി വിപണിയിൽ സവാളയുടെ വില കുതിച്ചുയരുമ്പോൾ സ്വന്തം അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്താലെന്താണെന്ന് ചിന്തിക്കാത്തവരായിരിക്കില്ല ആരും. മറ്റുള്ളവയെപ്പോലെ അടുക്കളയിലെ കൂട്ടുകൾക്ക് എന്ത് പകരം നൽകിയാലും, സവാളയ്ക്ക് പകരം എന്ത് ഉപയോഗിക്കുമെന്ന് ഒരു നിശ്ചയവുമില്ല. നട്ടുപിടിപ്പിച്ചാൽ സ്വന്തം തോട്ടത്തിൽനിന്ന് പറിക്കാമെന്നതാണ് ഒരേയൊരു പോംവഴി.

ശരിയായി പരിപാലിച്ചാൽ ഏത് കാലാവസ്ഥയിലും നന്നായി വിളയുന്ന ഇനമാണ് സവാള. വ്യതിയാനങ്ങളെ അതിജീവിച്ച് മണ്ണിലും ഗ്രോബാഗുകളിലും ഒരുപോലെ സവാള വിജയിപ്പിക്കാൻ സാധിക്കുമെന്ന് കാർഷിക രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു. നടുമ്പോൾ തണുപ്പും വിളവെടുക്കുമ്പോൾ മിതമായ ചൂടുമാണ് സവാള കൃഷിക്ക് ഏറ്റവും അനുയോജ്യം. കേരളത്തിലെ കാലാവസ്ഥയിൽ ഉത്തരേന്ത്യൻ ഇനമായ 'അഗ്രിഫൗണ്ട് ഡാർക്ക് റെഡ്' മികച്ച വിളവ് തരുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

സവാള കൃഷി ചെയ്യുമ്പോൾ

നേരിട്ട് നടുന്നതിനേക്കാൾ, വിത്തുപാകി മുളപ്പിച്ച് തൈകളാക്കി മാറ്റുന്നതാണ് കൂടുതൽ മികച്ചത്. വിത്ത് പാകി ഏകദേശം 10 സെന്റീമീറ്റർ ഉയരമാകുമ്പോൾ പറിച്ചു നടാൻ പാകമാകും. 6-8 ആഴ്ചകൾക്കുള്ളിൽ ഇത്തരത്തിൽ പാകമാകാറുണ്ട്. വെള്ളം കെട്ടിക്കിടക്കാത്തതും നല്ല നീർവാർച്ചയുള്ളതും ഇളക്കമുള്ളതുമായ മണ്ണാണ് സവാള കൃഷിക്ക് വേണ്ടത്. മണ്ണിൽ അടിവളമായി ചാണകപ്പൊടിയോ മണ്ണിരക്കമ്പോസ്റ്റോ ചേർക്കാം. കൂടുതൽ തൈകൾ നടാൻ ഉദ്ദേശിക്കുന്നെങ്കിൽ ഏകദേശം ഒരടി അകലത്തിൽ വരമ്പുകളെടുത്ത്, 10 സെന്റീമീറ്റർ അകലത്തിൽ തൈകൾ നടാവുന്നതാണ്.

ഗ്രോബാഗുകളിലും സവാള എളുപ്പത്തിൽ വളർത്താവുന്നതേ ഉള്ളൂ. ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ് എന്നിവ കലർത്തിയ ഇളക്കമുള്ള മണ്ണ് ഗ്രോബാഗിൽ നിറക്കണം. ഒരു സാധാരണ വലുപ്പമുള്ള ഗ്രോബാഗിൽ രണ്ടോ മൂന്നോ തൈകൾ വരെ നടാം. ബാഗുകളിൽ ഒരിക്കലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.

സവാളയ്ക്ക് വളരെ നേരിയ വേരുപടലമായതിനാൽ നനയ്ക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. ഉള്ളി രൂപപ്പെടുന്ന സമയത്ത് നന അത്യാവശ്യമാണ്. നന കുറഞ്ഞാൽ വിളവിനെ ബാധിക്കും, കൂടിയാൽ അഴുകൽ രോഗത്തിന് കാരണമാകും. വിളവെടുപ്പിന് കുറച്ചു ദിവസങ്ങൾ മുമ്പ് നനയ്ക്കുന്നത് പൂർണമായി നിർത്താം. ആഴ്ചയിൽ രണ്ടുതവണ പുളിപ്പിച്ചു നേർപ്പിച്ച പിണ്ണാക്ക് ലായനിയോ ജൈവവളങ്ങളോ നൽകുന്നത് ചെടിയുടെ വളർച്ച കൂട്ടും.

ഇലകരിച്ചിൽ, കടയഴുകൽ എന്നിവയാണ് സവാളയിലെ പ്രധാന വെല്ലുവിളികൾ. സ്യൂഡോമോണാസ് പോലുള്ള ജൈവ കുമിൾനാശിനികൾ 10 ദിവസം ഇടവിട്ട് തളിക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കും. തൈകൾ നട്ട് മൂന്നര മുതൽ നാല് മാസം ആകുമ്പോൾ സവാള വിളവെടുപ്പിന് പാകമാകും. ഉടനെ പറിച്ചെടുത്ത് അടുക്കളയിലേക്ക് കൊണ്ടുപോകാം. പച്ചക്കറി മാർക്കറ്റിൽ വില ഉയരുന്നത് അറിയേണ്ടതേ ഇല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stop Worrying About Rising Onion Prices; Successfully Cultivate Them at Home
Next Story