പച്ചക്കറി സംഭരണം കർഷകർക്ക് ഹോർട്ടികോർപ് നൽകാനുള്ളത് 2.85 കോടി
text_fieldsതൊടുപുഴ: പച്ചക്കറി സംഭരിച്ച വകയിൽ ഹോർട്ടി കോർപ് സംസ്ഥാനത്തെ കർഷകർക്ക് നൽകാനുള്ളത് 2.85 കോടി. ഒാണക്കാലത്ത് വീണ്ടും ഹോർട്ടികോർപ് സംഭരണത്തിന് ഒരുങ്ങുേമ്പാൾ കിട്ടാനുള്ള തുകയെക്കുറിച്ച് ആശങ്കയിലാണ് കർഷകർ. കോവിഡ് പശ്ചാത്തലത്തിൽ വില ഹോർട്ടികോർപ് വഴി നൽകുന്നത് ഒഴിവാക്കി കൃഷിവകുപ്പ് മുഖേന നേരിട്ടാക്കിയതോടെയാണ് കർഷകർക്ക് യഥാസമയം ലഭിക്കാതായത്.
വിവിധ ജില്ലകളിൽനിന്ന് പച്ചക്കറി സംഭരിച്ചതിെൻറ വിവരങ്ങൾ ഹോർട്ടികോർപ് അതത് ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഒാഫിസർമാർക്ക് കൈമാറുകയും അവർ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നൽകുകയുമാണ് ചെയ്യുന്നത്. സംഭരിച്ച പച്ചക്കറി വിറ്റഴിച്ച് വരുമാനം ലഭിക്കുന്ന മുറക്ക് ഇൗ തുക ഹോർട്ടികോർപ് കൃഷിവകുപ്പിന് തിരിച്ചുനൽകും. ഇങ്ങനെ പ്രിൻസിപ്പൽ കൃഷി ഒാഫിസർമാർ 9.46 കോടി മുമ്പ് കർഷകർക്ക് നൽകിയിരുന്നു. അഞ്ച് കോടിയോളം മാത്രമാണ് ഹോർട്ടികോർപ് തിരിച്ചുെകാടുത്തത്. ബാക്കി തുക കിട്ടാത്തതാണ് കൃഷിവകുപ്പിൽനിന്ന് കർഷകർക്ക് തുക അനുവദിക്കുന്നത് മുടങ്ങാൻ കാരണം.
ലോക്ഡൗണിൽ പച്ചക്കറികൾ വിറ്റഴിക്കുന്നതിലും കൃത്യമായി വരുമാനം ലഭിക്കുന്നതിലുമുണ്ടായ താളപ്പിഴകളാണ് കൃഷിവകുപ്പിനുള്ള തുക കുടിശ്ശികയാകാൻ കാരണമെന്ന് ഹോർട്ടികോർപ് അധികൃതർ പറയുന്നു. സംഭരിക്കുന്ന പച്ചക്കറി വിറ്റഴിച്ച് ഹോർട്ടികോർപ് നേരിട്ടാണ് നേരത്തേ കർഷകർക്ക് വില നൽകിയിരുന്നത്. കോവിഡ് വ്യാപനം ഹോർട്ടികോർപ്പിെൻറ വിൽപനയെ കാര്യമായി ബാധിച്ചു. വില കിട്ടാത്തതിനാൽ ചിലയിടങ്ങളിൽ ഹോർട്ടികോർപ്പിന് പച്ചക്കറി നൽകാൻ കർഷകർ മടിച്ചു. ഇതോടെ ഇടനിലക്കാർ ചുളുവിലക്ക് പച്ചക്കറി കൈക്കലാക്കുന്ന സാഹചര്യമുണ്ടായി. ഇത് ഒഴിവാക്കാനാണ് തുക നൽകുന്നത് കൃഷിവകുപ്പ് വഴിയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, കൃഷിവകുപ്പിെൻറയും ഹോർട്ടികോർപ്പിെൻറയും കൈവശം ഫണ്ടില്ലാതെവന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി.
കുടിശ്ശിക ഒാണത്തിന് മുമ്പ് തീർക്കും–ഹോർട്ടികോർപ്
കർഷകരുടെ കുടിശ്ശിക ഒാണത്തിനുമുമ്പ് കൊടുത്തുതീർക്കുമെന്ന് ഹോർട്ടികോർപ് മാനേജിങ് ഡയറക്ടർ ജെ. സജീവ് 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിനായി സർക്കാർ മൂന്നരക്കോടി അനുവദിച്ചിട്ടുണ്ട്. കോവിഡ് തുടങ്ങിയതോടെ സംഭരിച്ച പച്ചക്കറി ഉദ്ദേശിച്ച രീതിയിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനോ വിറ്റഴിക്കാനോ കഴിഞ്ഞില്ല. ഹോർട്ടികോർപ് പച്ചക്കറി നൽകിയിരുന്ന ഭൂരിഭാഗം സ്ഥാപനങ്ങളും പ്രവർത്തിക്കാതായി. പ്രളയം വന്നപ്പോൾ പാകമാകാത്ത വിളകൾ പോലും സംഭരിക്കേണ്ടിവന്നു. അതൊന്നും കാര്യമായി വിറ്റഴിക്കാനായില്ല. ഇതാണ് കർഷകർക്ക് വില നൽകുന്നതിന് കാലതാമസം നേരിടാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.