Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightവിളവെടുപ്പ് സീസണിൽ...

വിളവെടുപ്പ് സീസണിൽ പെരുമഴ; കാപ്പി കര്‍ഷകര്‍ ദുരിതത്തിൽ

text_fields
bookmark_border
വിളവെടുപ്പ് സീസണിൽ പെരുമഴ;   കാപ്പി കര്‍ഷകര്‍ ദുരിതത്തിൽ
cancel
camera_alt

വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ കാ​പ്പി​ച്ചെ​ടി




ക​ട്ട​പ്പ​ന: വി​ള​വെ​ടു​പ്പ് സീ​സ​ൺ അ​ടു​ത്ത​പ്പോ​ൾ പെ​യ്യു​ന്ന പെ​രു​മ​ഴ കാ​പ്പി ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി. ര​ണ്ടാ​ഴ്​​ച​യി​ല​ധി​ക​മാ​യി ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ല്‍ തു​ട​ർ​ച്ച​യാ​യി മ​ഴ​യാ​ണ്. മി​ക്ക തോ​ട്ട​ങ്ങ​ളി​ലും കാ​പ്പി​ക്കു​രു പ​ഴു​ത്തു​തു​ട​ങ്ങി. അ​ടു​ത്ത​യാ​ഴ്ച വി​ള​വെ​ടു​പ്പ്​ തു​ട​ങ്ങേ​ണ്ട​താ​ണ്.

ക​ഴി​ഞ്ഞ വ​ര്‍ഷ​വും ഇ​തി​ന് സ​മാ​ന സ്ഥി​തി​യാ​യി​രു​ന്നു. വി​ള​വെ​ടു​പ്പി​ന്​ പി​ന്നാ​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ഴ പെ​യ്​​തു. തു​ട​ർ​ന്ന് നി​ര​വ​ധി ക​ര്‍ഷ​ക​രു​ടെ കാ​പ്പി​ക്കു​രു ഉ​ണ​ക്കാ​നാ​വാ​തെ പൂ​പ്പ​ല്‍ ബാ​ധി​ച്ച്​ ന​ശി​ച്ചു. വി​ല​യി​ടി​വി​നെ​ത്തു​ട​ര്‍ന്ന് ക​ര്‍ഷ​ക​ര്‍ കാ​പ്പി​കൃ​ഷി കൂ​ട്ട​ത്തോ​ടെ ഉ​പേ​ക്ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ കാ​ലാ​വ​സ്ഥ​യും തി​രി​ച്ച​ടി​യാ​കു​ന്ന​ത്. കാ​ലം​തെ​റ്റി​യ മ​ഴ​യെ​ത്തു​ട​ര്‍ന്ന് കാ​പ്പി​ച്ചെ​ടി​ക​ളി​ല്‍ കു​രു പാ​ക​മാ​കു​ന്ന​ത് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്. ഇ​തും ക​ര്‍ഷ​ക​ര്‍ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി വി​ള​വെ​ടു​പ്പ് ന​ട​ത്തു​മ്പോ​ള്‍ ക​ര്‍ഷ​ക​രു​ടെ ചെ​ല​വും ഇ​ര​ട്ടി​യാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ പെ​രു​മ​ഴ​യി​ല്‍ കാ​പ്പി​ച്ചെ​ടി​ക​ളി​ല്‍നി​ന്ന്​ വ്യാ​പ​ക​മാ​യി കൊ​ഴി​ച്ചി​ലും ഉ​ണ്ടാ​യി.

വ​ര്‍ഷ​ങ്ങ​ളാ​യി കാ​പ്പി​ക്കു​രു​വി​നു വി​ല ഉ​യ​രാ​ത്ത​താ​ണ്​ ക​ര്‍ഷ​ക​ര്‍ വ്യാ​പ​ക​മാ​യി കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണം. ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ല്‍ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തോ​ളം പ​ഴ​ക്ക​മു​ള്ള കാ​പ്പി​ത്തോ​ട്ട​ങ്ങ​ള്‍ പ​ല​തും വെ​ട്ടി​മാ​റ്റി. നി​ല​വി​ലെ സ്ഥി​തി തു​ട​ര്‍ന്നാ​ല്‍ ഏ​താ​നും വ​ര്‍ഷ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ജി​ല്ല​യി​ല്‍ കാ​പ്പി കൃ​ഷി അ​ന്യ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. കാ​പ്പി​ക്കു​രു കി​ലോ​ക്ക്​ (റോ​ബ​സ്​​റ്റ) 72 രൂ​പ​യും പ​രി​പ്പി​ന് 130 രൂ​പ​യു​മാ​ണ് ഇ​പ്പോ​ൾ വി​ല. ഇ​ത് കൂ​ലി​ച്ചെ​ല​വി​ന് പോ​ലും മ​തി​യാ​കി​ല്ലെ​ന്ന്​ ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harvestheavy rainfarmers
News Summary - Heavy rains during harvest season; Coffee farmers in distress
Next Story