കിണാവൂർ വയലിൽ വൈക്കോൽ നശിക്കുന്നു
text_fieldsകിണാവൂർ പെരുങ്കുളം വയലിൽ കെട്ടിക്കിടക്കുന്ന വൈക്കോൽ
നീലേശ്വരം: കൊയ്ത്ത് കഴിഞ്ഞ പാടത്ത് വൈക്കോൽ മഴയും വെയിലുമേറ്റ് നശിക്കുന്നു.
കിണാവൂർ പെരുങ്കളം വയലിൽ സൂക്ഷിച്ച് െവച്ച വൈക്കോൽ ആരും വാങ്ങാൻ എത്താത്തതിനാൽ വയലിൽ നശിക്കുകയാണ്. എല്ലാ വർഷവും കൊയ്ത്ത് കഴിയുമ്പോഴേക്കും വൈക്കോൽ വാങ്ങാൻ ക്ഷീരകർഷകർ എത്താറുണ്ടെങ്കിലും ഈ വർഷം ആരും എത്തിയില്ലെന്ന് കർഷകൻ പി.കെ. സുധീഷ് പറഞ്ഞു.തുലാവർഷം കനത്ത് പെയ്താൽ വൈക്കോൽ വെള്ളത്തിൽ ചീഞ്ഞ് നശിക്കും. സാധാരണ നെൽക്കർഷകർ വൈക്കോൽ വിറ്റാണ് കൃഷി ചെയ്ത കൂലി തരപ്പെടുത്തുന്നത്. എന്നാൽ, ഇതര സംസ്ഥാനത്ത് നിന്നുവരുന്ന വൈക്കോലാണ് ക്ഷീരകർഷകർ ഇപ്പോൾ വാങ്ങി പശുക്കൾക്ക് കൊടുക്കുന്നത്. ഇതിന് കറ്റ ഒന്നിന് 13 രൂപയോളം കൊടുക്കുന്നുമുണ്ട്. വയലിൽ പോയി വൈക്കോൽ എടുക്കണമെങ്കിൽ വണ്ടി വാടകയും പണിക്കാരുടെ കൂലിയും കൂടി കൂട്ടുമ്പോൾ ലോറിയിൽ വരുന്ന വൈക്കോൽ വാങ്ങുന്നതാണ് ലാഭമെന്നാണ് ക്ഷീര കർഷകർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.