നെല്ലിയാമ്പതി ഓറഞ്ച് ഫാമില്‍ വിളവെടുപ്പ് തുടങ്ങി കഴിഞ്ഞ വര്‍ഷം വിളവെടുത്തത് രണ്ടര ടണ്‍
text_fieldsനെല്ലിയാമ്പതിയിലെ ഓറഞ്ച് ഫാം
പാലക്കാട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിെൻറ കീഴിലുള്ള നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ ഓറഞ്ച് വിളവെടുപ്പിന് ഒരുങ്ങുന്നു. നിലവില്‍ ചെറിയ രീതിയില്‍ വിളവെടുപ്പിന് തുടക്കമിട്ടെങ്കിലും നവംബറോടെ കൂടുതല്‍ കാര്യക്ഷമമാകും. 25 ഹെക്ടറിലായി 6000 തൈകളാണ് നട്ടിട്ടുള്ളത്. 3000 നാഗ്പൂര്‍ മന്ദാരിന്‍ വിഭാഗം ഹൈബ്രിഡ് ഇനവും ബാക്കി നെല്ലിയാമ്പതി ലോക്കല്‍ ഇനവുമാണ്. 2020ല്‍ രണ്ടര ടണ്ണോളം ഓറഞ്ച് വിളവെടുത്തു. മുഴുവന്‍ ഓറഞ്ചും സ്ക്വാഷാക്കി വില്‍ക്കുകയാണ് പതിവെന്ന് നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം സൂപ്രണ്ട് എ. നന്ദകുമാര്‍ പറഞ്ഞു.
കാപ്പി, പാഷന് ഫ്രൂട്ട്, പേര, മാവ്, റഫ് ലെമണ്‍, ചെറുനാരകം എന്നിവ നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിള്‍ ഫാമിനു കീഴില്‍ കൃഷി ചെയ്യുന്നുണ്ട്. ഇതിനു പുറമെ സ്ട്രോബറി, ആന്തൂറിയം, മറ്റ് അലങ്കാര സസ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഇവയുടെ വില്പനയും നടക്കുന്നുണ്ട്. തണുത്ത കാലാവസ്ഥയില്‍ വളരുന്ന നിരവധി പച്ചക്കറികള്‍ക്ക് നെല്ലിയാമ്പതിയില്‍ നിലമൊരുക്കിയിട്ടുണ്ട്. ബ്രോക്കോളി, കാബേജ്, കോളിഫ്ലവര്‍, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ബീന്‍സ്, ഗ്രീന്‍പീസ്, മല്ലി, പയര്‍, തക്കാളി, മുളക്, വഴുതനങ്ങ, ചീര, വെള്ളരി, തണ്ണിമത്തന്, ചെറിയ ഉള്ളി, സവാള എന്നിവക്കാണ് നിലമൊരുക്കിയിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.