‘സുഭിക്ഷ കേരളം’ സബ്സിഡി മാനദണ്ഡങ്ങളിൽ ഭേദഗതി

  • നെൽകൃഷി ഹെക്ടറിന് 40,000  രൂപ സബ്സിഡി

subhiksha-keralam-31520.jpg

തി​രു​വ​ന​ന്ത​പു​രം: മൂ​ന്ന് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ത​രി​ശി​ട്ട സ്ഥ​ല​ത്ത് നെ​ൽ​കൃ​ഷി​ക്ക് പ​ര​മാ​വ​ധി സ​ബ്സി​ഡി ഹെ​ക്ട​റി​ന് 40,000 രൂ​പ​യാ​യി ക്ര​മ​പ്പെ​ടു​ത്തി. ഇ​തി​ൽ 5,000 രൂ​പ ഉ​ട​മ​യ്ക്കും 35,000 രൂ​പ ക​ർ​ഷ​ക​നും ല​ഭി​ക്കും. ഇ​തു​ൾ​പ്പെ​ടെ ‘സു​ഭി​ക്ഷ കേ​ര​ളം’ പ​ദ്ധ​തി​യു​ടെ സ​ബ്സി​ഡി മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി ത​ദ്ദേ​ശ വ​കു​പ്പ്​ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ ക​ർ​ഷ​ക​ന് 37,000 രൂ​പ​യും ഉ​ട​മ​ക്ക് 3,000 രൂ​പ​യും സ​ബ്സി​ഡി​യാ​യി ന​ൽ​കും. 

വാ​ഴ കൃ​ഷി​യി​ൽ 32,000 രൂ​പ ക​ർ​ഷ​ക​നും 3,000 രൂ​പ ഉ​ട​മ​ക്കും ല​ഭി​ക്കും. ചെ​റു ധാ​ന്യ കൃ​ഷി, മ​ര​ച്ചീ​നി​യും മ​റ്റു കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി എ​ന്നി​വ​യ്ക്ക് പ​ര​മാ​വ​ധി 30,000 രൂ​പ സ​ബ്സി​ഡി ല​ഭി​ക്കും. ഉ​ത്ത​ര​വി​ൽ പ​രാ​മ​ർ​ശി​ക്കാ​ത്ത മ​റ്റ് വി​ള​ക​ൾ​ക്ക് പ​ര​മാ​വ​ധി 10,000 രൂ​പ​യും അ​നു​വ​ദി​ക്കും. സ്ഥി​രം കൃ​ഷി​ക്ക് നെ​ല്ലി​ന് 22,000, വാ​ഴ​ക്ക് -30,000 ചെ​റു​ധാ​ന്യ​ങ്ങ​ൾ- 20,000 എ​ന്നി​ങ്ങ​നെ​യാ​ണ് സ​ബ്സി​ഡി. 

വീ​ട്ടു​വ​ള​പ്പി​ൽ ര​ണ്ട് സ​െൻറി​ലെ കു​ള​ത്തി​ൽ മ​ൽ​സ്യ​കൃ​ഷി ന​ട​ത്തി​യാ​ൽ 1.23 ല​ക്ഷ​വും ബ​യോ​ഫ്ളോ​ക്ക് മ​ൽ​സ്യ​ക്കൃ​ഷി​ക്ക് 1.38 ല​ക്ഷ​വും അ​നു​വ​ദി​ക്കും. ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് പ​ര​മാ​വ​ധി നാ​ല് യൂ​നി​റ്റു​ക​ൾ വ​രെ ആ​കാം. ക​റ​വ​ പ​ശു, എ​രു​മ എ​ന്നി​വ​യു​ടെ യൂ​നി​റ്റ് (ര​ണ്ട് പ​ശു) ചെ​ല​വി​ന് 60,000 രൂ​പ​യും ശു​ചി​ത്വ കാ​ലി​ത്തൊ​ഴു​ത്തി​ന് 50,000വും ​ന​ൽ​കും.

മി​നി ഡ​യ​റി ഫാ​മു​ക​ളു​ടെ ആ​ധു​നി​ക​വ​ത്​​ക​ര​ണം- ഒ​രു ല​ക്ഷം,  തീ​റ്റ​പ്പു​ൽ കൃ​ഷി ഹെ​ക്ട​റി​ന്-30,000, അ​ടു​ക്ക​ള മു​റ്റ​ത്തെ കോ​ഴി വ​ള​ർ​ത്ത​ൽ- യൂ​നി​റ്റി​ന് 600, പ​ന്നി​വ​ള​ർ​ത്ത​ൽ-90,000, കു​ള​ത്തി​ലെ ക​രി​മീ​ൻ കൃ​ഷി - 1.5 ല​ക്ഷം എ​ന്നി​ങ്ങ​നെ സ​ബ്സി​ഡി ന​ൽ​കും. മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര വി​ക​സ​ന, മ​ൽ​സ്യ വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ അ​ഞ്ച് ല​ക്ഷം വ​രെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും. കു​ളം നി​ർ​മി​ക്ക​ൽ പോ​ലു​ള്ള പ​ദ്ധ​തി​യി​ൽ തൊ​ഴി​ലു​റ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. 

Loading...
COMMENTS