കക്കോടിയിൽ ജനകീയ മത്സ്യകൃഷിക്ക് തുടക്കം
text_fieldsകക്കോടി: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന രണ്ടാംഘട്ട ജനകീയ മത്സ്യകൃഷിക്ക് കക്കോടിയിൽ തുടക്കം. പടിഞ്ഞാറ്റുമുറിയിലെ മൂന്നു സെൻറിൽ നിർമിച്ച പടുതാ കുളത്തിലാണ് യുവാക്കളുടെ നേതൃത്വത്തിലുള്ള മത്സ്യകൃഷി. പഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
എളമ്പാശ്ശേരി അനൂപ്, സി.പി. സുലഭദാസ്, ബി. ഷംരീദ്, കെ. അമൃത് കുമാർ, എം. ധനേഷ് എന്നിവരാണ് ഉൾനാടൻ മത്സ്യോൽപാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംരംഭത്തിലേക്ക് കടന്നു വന്നത്. അക്വാ കൾച്ചർ പ്രൊമോട്ടർ കെ.കെ. ദിനകരൻ സ്വാഗതവും ഇ. അനൂപ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.