Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightപച്ചത്തേങ്ങ വീണ്ടും...

പച്ചത്തേങ്ങ വീണ്ടും സംഭരിക്കുന്നു

text_fields
bookmark_border
പച്ചത്തേങ്ങ വീണ്ടും സംഭരിക്കുന്നു
cancel
പ്രാഥമിക കാർഷിക വിപണന സഹകരണസംഘങ്ങൾ മുഖേന സുതാര്യമായ നിലയിൽ പച്ചത്തേങ്ങ സംഭരണ പദ്ധതി പുനര ാരംഭിക്കുന്നതിന് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കേരഫെഡിൽ അംഗങ്ങളായ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ/മ ാർക്കറ്റിങ്​ സഹകരണ സംഘങ്ങൾ/കേന്ദ്ര നാളികേര വികസന ബോർഡിനുകീഴിലുള്ള നാളികേര ഉൽപാദക സൊസൈറ്റി/ഫെഡറേഷനുകൾ, ഡ്രയ ർ സൗകര്യമുളള മറ്റ് സൊസൈറ്റികൾ എന്നിവ കർഷകരിൽനിന്ന് നേരിട്ട് ഗുണനിലവാരമുള്ള പച്ച നാളികേരം സംഭരിക്കണം. തുടർന് ന്​ കേരഫെഡ് നിഷ്കർഷിച്ച ഗുണനിലവാരത്തിലെ കൊപ്രയാക്കി കേരഫെഡിന് നൽകണം. തൊണ്ടുകളഞ്ഞ ഉരുളൻ പച്ചത്തേങ്ങക്ക്​ കിലോക്ക്​ 27 രൂപയാണ് നിലവിലെ സംഭരണവില. പച്ചത്തേങ്ങ സംഭരണത്തിനുള്ള സംസ്ഥാനതല ഏജൻസിയായി കേരഫെഡി​െനയും കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം കേരഫെഡ് വഴി കൊപ്ര സംഭരിക്കുന്നതിനായി നാഫെഡി​െനയും ചുമതലപ്പെടുത്തി.
മാർഗനിർദേശങ്ങൾ:
* എഫ്.എ.ക്യു നിലവാരത്തിലുള്ള കൊപ്ര തയാറാക്കി കേരഫെഡിന് നൽകുന്നതിന് അനുയോജ്യമായ നാളികേരം സംഭരിക്കണം. സംഭരിക്കുന്നത് കൊപ്രയാക്കി പരമാവധി 30 ദിവസത്തിനകം കേരഫെഡ് ഫാക്ടറികളിൽ അംഗീകരിച്ച ഏജൻസികൾ എത്തിക്കണം.
* സംഭരിക്കുന്ന നാളികേരത്തി​​​െൻറയും കൊപ്രയുടെയും വിലയും സ്​റ്റോക്കും ദിവസവും വൈകീട്ട്​ നാലിന്​ മുമ്പായി കേരഫെഡ്​ മേഖലാഓഫിസുകളിൽ അംഗീകരിച്ച ഏജൻസി/സംഘങ്ങൾ ഇ-മെയിൽ സന്ദേശമായി അറിയിക്കണം
*വില കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക്​ നേരിട്ട് സംഘങ്ങൾ/കേരഫെഡ് നൽകണം.
* തെങ്ങുകൃഷി ചെയ്യുന്ന സ്ഥലത്തി​െൻറ വിസ്​തൃതി, തെങ്ങുകളുടെ എണ്ണം, വാർഷിക ഉൽപാദനം എന്നിവ സൂചിപ്പിക്കുന്ന സാക്ഷ്യപത്രം, കർഷകർ അപേക്ഷിക്കുന്ന മുറക്ക്​ കൃഷി ഓഫിസർ നൽകണം. കൃഷിഓഫിസർ വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് പേര് രജിസ്​റ്റർ ചെയ്ത കർഷകരിൽനിന്ന്​ തെങ്ങ് ഒന്നിന് പരമാവധി 50 നാളികേരം ഒരുവർഷം എന്ന കണക്കിൽ മാത്രമേ സംഭരിക്കാവൂ.
* നാളികേരത്തിൽനിന്ന്​ നീക്കം ചെയ്യുന്ന തൊണ്ട് സംഭരിക്കുന്നതിന്​ കയർ ഡെവലപ്​മ​െൻറ് ഡയറക്ടറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി വിവിധ സംഭരണ ഏജൻസികൾ സ്വീകരിക്കണം.
* നാളികേരം ഉണക്കി കൊപ്രയാക്കുന്നതിന് ഡ്രയറുകളുള്ള സ്ഥാപനങ്ങൾക്ക് മുൻഗണന നൽകാം.
* ഓരോ മാസ​െത്തയും സംഭരണം സംബന്ധിച്ച വിവരങ്ങൾ അതത്​ സംഘത്തി​െൻറ ബോർഡ്​ യോഗത്തിൽ സമർപ്പിച്ച് അംഗീകാരം ലഭ്യമാക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerafedcoconut farming
News Summary - coconut farming, coconut development
Next Story