നെല്ലിന്‍റെ മിനിമം താങ്ങുവില കൂട്ടി
text_fieldsന്യൂഡൽഹി: നെല്ലിന്‍റെ മിനിമം താങ്ങുവില ക്വിന്‍റലിന് 100 രൂപ കൂട്ടി. ഉത്പാദന ചിലവിന്‍റെ 50 ശതമാനമെങ്കിലും വിളകൾക്ക് ഉറപ്പാക്കുമെന്ന് 2019ൽ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ് പ്രകാരമാണ് 14 ഖാരിഫ് വിളകൾക്ക് മിനിമം താങ്ങുവില ഉയർത്തിയത്.
വിളകൾക്ക് ക്വിന്‍റലിന് 92 മുതൽ 523 രൂപ വരെ ഉയർത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഉയർത്തിയിരിക്കുന്നത് എള്ളിനാണ്. ക്വിന്‍റലിന് 523 രൂപ കൂട്ടി. 92 രൂപയോടെ ഏറ്റവും കുറവ് വർദ്ധന ചോളത്തിനുമാണ്. ഉഴുന്ന്, നിലക്കടല എന്നിവക്ക് 300 രൂപയും കൂട്ടി. പരുത്തിക്കും എണ്ണവിത്തുകൾക്കുമാണ് താങ്ങുവില ഏറ്റവും കൂട്ടിയിരിക്കുന്നത്.
ആഗോളതലത്തിൽ ഭക്ഷ്യധാന്യത്തിന് കുറവുണ്ടായ സാഹചര്യത്തിൽ, ഉത്പാദനം കൂട്ടുന്നത് പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് മിനിമം താങ്ങ് വില ഉയർത്തിയത്. എന്നാൽ ഇത് പണപ്പെരുപ്പം ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
പണപ്പെരുപ്പം കുറക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്ക് ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഭക്ഷ്യധാന്യങ്ങൾക്ക് വില കൂടുന്നത് വിപണിയിൽ പ്രതികൂല അവസ്ഥയുണ്ടാക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കോണമിസ്റ്റ് മദൻ ശബ്നവിസ് പറഞ്ഞു. ഖാരിഫ് വിളകൾക്ക് 5.8 ശതമാനം ശരാശരി വിലക്കയറ്റം ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

