Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു ബീറ്റ്റൂട്ട് 26 കിലോ, മത്തൻ 23 കിലോ; ഗിന്നസ് റെക്കോഡ് നേടി യു.കെയിലെ മേളയിൽ പ്രദർശിപ്പിക്കപ്പെട്ട ഏഴ് ഭീമാകാരമായ പച്ചക്കറികൾ

text_fields
bookmark_border
169 കർഷകരിൽ നിന്നായി 7 ഗിന്നസ് റെക്കോഡുകൾ
ഒരു ബീറ്റ്റൂട്ട് 26 കിലോ, മത്തൻ 23 കിലോ; ഗിന്നസ് റെക്കോഡ് നേടി യു.കെയിലെ മേളയിൽ പ്രദർശിപ്പിക്കപ്പെട്ട ഏഴ് ഭീമാകാരമായ പച്ചക്കറികൾ
cancel

ലോകത്തെങ്ങും കാണാൻ സാധിക്കാത്ത വലുപ്പത്തിലും ആകൃതിയിലും പ്രദർശിപ്പിക്കപ്പെട്ട ഭീമാകാരമായ പച്ചക്കറികൾ. അതിനുവേണ്ടി രാവും പകലും കഷ്ടപ്പെട്ട് പരിപാലിച്ച കർഷകരെ തേടിയെത്തിയതാകട്ടെ ലോക ഗിന്നസ് റെക്കോഡും. യു.കെയിൽ നടന്ന മാൽവെൻ ശരത്കാല മേളയിൽ പ്രദർശനത്തിന് വെച്ചതിൽ റെക്കോർഡ് കൈവരിച്ചത് ഏഴ് ഭീമാകാര പച്ചക്കറികളാണ്. ഏറ്റവും തൂക്കവും വലുപ്പവുമേറിയ മത്തനും ബീറ്റ്റൂട്ടും, ഏറ്റവും ഭാരമുള്ള ചോളം, സൂര്യകാന്തി പൂവ് എന്നിങ്ങനെ ഏഴോളം ഇനങ്ങൾ നട്ടുപിടിപ്പിച്ച കർഷകരാണ് നേട്ടങ്ങൾ സ്വന്തമാക്കിയത്.

169 കർഷകരിൽ നിന്നായി 33 വിഭാഗങ്ങളിലായി 597 എൻട്രികളാണ് ഇത്തവണ മേളയിൽ മാറ്റുരച്ചത്. അതിൽ 23.5 കിലോഗ്രാം വരുന്ന മത്തങ്ങ വളർത്തിയ സ്റ്റീവ് ഹാരിസ് എന്ന കർഷകന് ഏറ്റവും വലിയ മത്തൻ എന്നയിനത്തിൽ ഗിന്നസ് റെക്കോഡ് സ്വന്തമാക്കി. കൂടുതൽ തൂക്കമുള്ള ബീറ്റ്‌റൂട്ടിന് 26.02 കി.ഗ്രാം ഉണ്ടായിരുന്നു ഭാരം! അതുപോലെ തന്നെ 7.808 കിലോയോളം വരുന്ന സൂര്യകാന്തി പൂവും. ഈ രണ്ട് ഗിന്നസ് നേട്ടവും സ്വന്തമാക്കിയത് വിൻസെന്റ് സ്ജോഡിൻ എന്ന കർഷകനാണ്. ഗ്രഹാം ബാരറ്റ് പ്രദർശനത്തിനായി കൊണ്ടുവന്നത് കേവലം ഒരു വെള്ളരിച്ചെടിയാണെങ്കിലും അതിന്റെ നീളം അറിഞ്ഞാൽ കൗതുകമായിരിക്കും. എകദേശം 7.598 മീറ്റർ ഉയരം!

0.408 കിലോഗ്രാം ഭാരമുള്ള ഏറ്റവും വലിയ ചോളം കൊണ്ടുവന്നത് പീറ്റർ ഗ്ലേസ്ബ്രൂക്ക് എന്ന കർഷകനായിരുന്നു. കെവിൻ ഫോർട്ടിയുടെ നീളമുള്ള ട്രോംബോൺസിനോ എന്ന പച്ചക്കറിയും ലുഫാ എന്ന പഴവും മറ്റുനേട്ടങ്ങളും സ്വന്തമാക്കിയിരുന്നു. പ്ലിമൗത്തിൽ നിന്നുള്ള മാഗി വാൾട്ടർ താൻ വളർത്തിയ 3.95 കിലോഗ്രാം ഭാരമുള്ള വഴുതനങ്ങയ്ക്ക് 1,000 പൗണ്ട് സമ്മാനത്തുക മേളയിൽനിന്ന് ലഭിച്ചത്.

കടുത്ത വേനൽ കാരണം കർഷകർ കനത്ത പ്രതിസന്ധിയാണ് നേരിട്ടത്. ഭീമാകാരമായ മത്തങ്ങകളും പച്ചക്കറികളും അമിതമായി വെള്ളം കുടിക്കുന്നത് മൂലം വിണ്ടു കീറിപ്പോകുന്ന സാഹചര്യം വരെയുണ്ടായി. മരച്ചീനികളും കട്ടപ്പയറുകളും അടക്കമുള്ളവ സംരക്ഷിക്കാൻ ദിവസവും ഇരുപതിലധികം ലിറ്റർ വെള്ളം നൽകേണ്ടി വന്നതായി കർഷകർ പറയുന്നു. 23.5 കിലോഗ്രാം വരുന്ന മത്തങ്ങ വളർത്തിയ സ്റ്റീവ് ഹാരിസ്, ചെടികൾ നശിച്ചുപോകാതെയും വിണ്ടുപോകാതെയും സംരക്ഷിക്കുക എന്നത് വലിയൊരു ബാലൻസിങ് ആക്ട് ആയിരുന്നുവെന്ന് വ്യക്തമാക്കി.

അപകടകരമാംവിധം ചൂടേറിയ കാലാവസ്ഥയായിരുന്നു ഇക്കുറി ലഭിച്ചതെന്ന് റെക്കോർഡ് ജേതാവായ ഗ്രഹാം ബാരറ്റ് പ്രതികരിച്ചു. "ഈ വർഷത്തെ കാലാവസ്ഥയെ ഒറ്റ വാക്കേ വിശേഷിപ്പിക്കാൻ കഴിയൂ - ഭ്രാന്തമായത്. ചെടികളെ കൂടുതൽ ശ്രദ്ധിക്കേണ്ടി വന്നു. ആവശ്യത്തിന് വെള്ളവും വളവും നൽകിയെങ്കിലും പല വിളകളും മേളയ്ക്ക് മുൻപേ തന്നെ പാകമായി," അദ്ദേഹം വ്യക്തമാക്കി.

റെക്കോഡുകൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതോടെ ഈ വർഷത്തെ മാൽവെൻ മേള ലോകമെമ്പാടുമുള്ള കാർഷിക പ്രേമികളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. കടുത്ത ചൂടും വരൾച്ചയും നിറഞ്ഞ ദുഷ്കരമായ ഒരു വേനൽക്കാലത്തും കർഷകർ കാഴ്ചവെച്ച ഈ അത്ഭുത നേട്ടം ലോക ശ്രദ്ധയാണ് പിടിച്ചുപറ്റിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Giant Vegetables Shatter Records: Beetroot Weighs 26kg and Pumpkin Hits 23kg at UK Championship
Next Story