ഗീത പറയും; സമിശ്രകൃഷിയുടെ പെരുമ
text_fieldsഗീത
സമ്മിശ്രകൃഷിയുടെ പെരുമതീർക്കുകയാണ് കോഴിക്കോട് നന്മണ്ട കൂളിപ്പൊയിലിലെ തെക്കെ തെറ്റത്ത് ഗീത. കോളിയോട്ടു കണ്ടിതാഴത്തെ വയലിലും കൊല്ലിയിൽതാഴം വയലിലും രാമല്ലൂർ വയലിലും പച്ചപ്പ് നിറക്കുന്ന ഗീത വനിതകൾക്ക് വഴികാട്ടിയാവുകയാണ്. പശുവളർത്തൽ, ജൈവ പച്ചക്കറി, വാഴ, കപ്പ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കൂർക്ക എന്നിവ കൃഷി ചെയ്യുന്നു. 25 വർഷമായി കൃഷിയോടൊപ്പമാണ് ജീവിതം. രാവിലെ 5.30ന് എഴുന്നേറ്റാൽ പശു തൊഴുത്ത് വൃത്തിയാക്കും. ആറോടെ പാലുമായി സൊസൈറ്റിയിലേക്ക്. പിന്നീട് പാടത്തും പറമ്പിലും കൃഷി പരിചരണം. വാഴക്കൃഷിയിൽ പുരുഷന്മാരെക്കാൾ ഒരുപടി മുന്നിലാണ്. നേന്ത്രവാഴക്ക് പുറമെ റോബസ്റ്റയും ആണി പൂവനും മൈസൂരുമുണ്ട്. വയൽ പാട്ടത്തിനെടുത്താണ് കൃഷി. പൂർണമായും ജൈവവളം ഉപയോഗിച്ചാണ് പച്ചക്കറി കൃഷി. ഭൂരിഭാഗവും കൃഷിയിടത്തിൽനിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള വളവും പച്ച ചാണകവും കോഴിക്കാഷ്ഠവും പിണ്ണാക്കും ഉപയോഗിക്കുന്നു. വീട്ടിൽ ബയോഗ്യാസ് ഉപയോഗിക്കുന്നു. വാഴക്ക് ഇടവിളയായി ചേനയും ചേമ്പും ചേമ്പിന് ഇടവിളയായി പയറും പാവലും വളരുന്നു. ഭർത്താവ് അശോകന്റെ പൂർണ പിന്തുണയുണ്ട്. ഫോൺ: 9656486764.