Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightവെളുത്തുള്ളി വില...

വെളുത്തുള്ളി വില റെക്കോഡിൽ; കിലോ 400

text_fields
bookmark_border
Garlic
cancel

പാ​ല​ക്കാ​ട്: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വെ​ളു​ത്തു​ള്ളി​യു​ടെ ചി​ല്ല​റ വി​ൽ​പ​ന വി​ല 400ലെ​ത്തി. ക​ഴി​ഞ്ഞ​യാ​ഴ്ച 200 -250 രൂ​പ വ​രെ​യാ​യി​രു​ന്നു വി​ല. ‘100 ഗ്രാം ​വി​ല 40 രൂ​പ’ എ​ന്ന ബോ​ർ​ഡ് ക​ട​ക​ളി​ൽ സ്ഥാ​നം പി​ടി​ച്ച​തോ​ടെ​യാ​ണ് വി​ല ഇ​ത്ര​യും ഉ​യ​ര​ത്തി​ലെ​ത്തി​യെ​ന്ന് പ​ല​രും അ​റി​യു​ന്ന​ത്.

വാ​ങ്ങി​യ ശേ​ഷ​മു​ള്ള ത​ർ​ക്ക​മൊ​ഴി​വാ​ക്കാ​നാ​ണ് വി​ല പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തെ​ന്നും നി​ല​വി​ലു​ള്ള​ത് തീ​ർ​ന്നാ​ൽ ഇ​നി സ്റ്റോ​ക്കെ​ടു​ക്കി​ല്ലെ​ന്നും ക​ട​യു​ട​മ​ക​ൾ പ​റ​ഞ്ഞു. ഒ​രു കി​ലോ വെ​ളു​ത്തു​ള്ളി ര​ണ്ടു ദി​വ​സം ക​ട​യി​ലെ ചാ​ക്കി​ലി​രു​ന്നാ​ൽ 100 -150 ഗ്രാം ​കു​റ​യും. ഇ​പ്പോ​ഴ​ത്തെ വി​ല​യി​ൽ ഇ​ത് വ​ൻ ന​ഷ്ട​ത്തി​നി​ട​യാ​ക്കു​മെ​ന്ന് ക​ട​യു​ട​മ പി. ​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​യു​ന്നു. കോ​യ​മ്പ​ത്തൂ​ർ എം.​ജി.​ആ​ർ മാ​ർ​ക്ക​റ്റി​ൽ പ്ര​തി​ദി​നം 10 ലോ​ഡ് വ​രെ വെ​ളു​ത്തു​ള്ളി എ​ത്തി​യി​രു​ന്ന​ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട്, മൂ​ന്ന് ലോ​ഡാ​യി കു​റ​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് വെ​ളു​ത്തു​ള്ളി കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marketAgri NewsGarlic price
News Summary - Garlic price at record high; 400 kg
Next Story