പഴങ്ങൾക്ക് വിലയിടിഞ്ഞു
text_fieldsപുൽപള്ളി: നേന്ത്രപ്പഴത്തോടൊപ്പം ഞാലി, മൈസൂർ പൂവൻ, പൂവൻ പഴം, റോബസ്റ്റ തുടങ്ങിയ പഴങ്ങളുടെയും വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞവർഷം ഇതേസമയം 100 രൂപ വിലയുണ്ടായിരുന്ന ചെറുപഴങ്ങളുടെ വില ഇപ്പോൾ 35 രൂപക്ക് താഴെയായി. നേന്ത്രക്കായക്കാകട്ടെ 15 രൂപക്ക് താഴെയായി.
കർണാടകയിലും പഴങ്ങളുടെ വില കുത്തനെയിടിഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് നേന്ത്രക്കായക്ക് 50 രൂപ വരെ വിലയുണ്ടായിരുന്നു. ഇപ്പോൾ മൂന്ന് മുതൽ നാലുകിലോ ഏത്തപ്പഴത്തിന് 100 രൂപയാണ് വില. പഴവർഗങ്ങളുടെ വില കുത്തനെയിടിഞ്ഞത് കർഷകരെ തളർത്തുകയാണ്. വൻനഷ്ടമാണ് ഇത്തവണ വാഴ കർഷകർക്കുണ്ടായത്.
അയൽസംസ്ഥാനങ്ങളിൽ ഉൽപാദനം കൂടിയതാണ് വിലയിടിവിന് പ്രധാനകാരണമായി പറയുന്നത്. സാധാരണ റമദാൻ നോമ്പുകാലത്ത് പഴവർഗങ്ങളുടെ വില കൂടാറുണ്ടായിരുന്നു. ഇത്തവണ അതുണ്ടായില്ല. പണം കടമെടുത്തും മറ്റും കൃഷിയാരംഭിച്ച കർഷകർ വൻ സാമ്പത്തിക പ്രതിസന്ധിയിലായി. നിലവിൽ പൂവൻപഴത്തിന് മാത്രമാണ് അൽപമെങ്കിലും വിലയുള്ളത്. അതും 35 രൂപ മാത്രം. മറ്റ് പഴങ്ങളുടെ എല്ലാം വില കുത്തനെ ഇടിഞ്ഞതോടെ പഴവിപണിയിൽ നിർജീവാവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

